നവകേരള സദസ്സിന്റെ സംഘാടക സമിതി യോഗത്തില്‍ പങ്കെടുത്തു; കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിനെതിരെ നടപടിക്ക് ആവശ്യം

നവകേരള സദസ്സിന്റെ സംഘാടക സമിതി യോഗത്തില്‍ പങ്കെടുത്ത തൃക്കാക്കര കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിനെതിരെ നടപടിയാവശ്യപ്പെട്ട് ബ്ലോക്ക് പ്രസിഡന്റ് ജില്ലാ നേതൃത്വത്തിന് കത്ത് നല്‍കി.

READ ALSO:സാങ്കേതിക സര്‍വകലാശാല പി.എഫ് ഫണ്ട് തിരിമറി; കോണ്‍ഗ്രസ് അനുകൂല സംഘടനാ നേതാവിന് സസ്‌പെന്‍ഷന്‍

സംസ്ഥാന തലത്തില്‍ നവകേരള സദസ്സ് ബഹിഷ്‌ക്കരിക്കാനായിരുന്നു യുഡിഎഫ് തീരുമാനം. യുഡിഎഫ് തീരുമാനം ലംഘിച്ച് കാക്കനാട് കമ്മ്യൂണിറ്റി ഹാളില്‍ മന്ത്രി പി രാജീവ് പങ്കെടുത്ത നവകേരള സദസ്സിന്റെ സംഘാടക സമിതി യോഗത്തില്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് എം എസ് അനില്‍ കുമാര്‍ പങ്കെടുത്തിരുന്നു. ഇതിനെതിരെയാണ് പരാതി. കോണ്‍ഗ്രസ് ഇടപ്പള്ളി ബ്ലോക്ക് പ്രസിഡന്റ് റാഷിദ് ഉള്ളമ്പള്ളിയാണ് ഡിസിസിക്ക് കത്ത് നല്‍കിയത്.

READ ALSO:നവകേരളസദസ്സിലേക്ക് 140 മണ്ഡലത്തിലും ജനം ഒഴുകിയെത്തും: ഇ പി ജയരാജന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News