ബോംബ് നിർമാണ കേസിലെ വ്യാജ പ്രചാരണം; കോൺഗ്രസ് പ്രവർത്തകർക്കെതിരെ മാനനഷ്ടത്തിന് പരാതി

ബോംബ് നിർമ്മാണ കേസിൽ അദ്ധ്യാപകനെ പ്രതിയാക്കി സാമൂഹിക മാധ്യമങ്ങളിൽ വ്യാജ പ്രചാരണം നടത്തിയ കോൺഗ്രസ് പ്രവർത്തകർക്കെതിരെ പരാതി. വടകര എന്ന ഇൻസ്റ്റാഗ്രാം പേജിൽ കൊല്ലം സ്വദേശിയായ അദ്ധ്യാപകൻ നൗഫലിന്റേയും വടകര ഇടതുമുന്നണി സ്ഥാനാർത്ഥി ശൈലജ ടീച്ചറിന്റെയും ചിത്രം ഉപയോഗിച്ച് വ്യാജ പ്രചരണം നടത്തിയതിനെതിരെയാണ് പരാതി.

Also Read: പൊതുവിദ്യാഭ്യാസ രംഗത്ത് കഴിഞ്ഞ കാലത്തുണ്ടായ അത്ഭുതപൂർവമായ വളർച്ചക്ക് പിന്നിലെ പ്രധാനികളിലൊരാളാണ് സി രവീന്ദ്രനാഥ്: മുഖ്യമന്ത്രി

കോൺഗ്രസ് പ്രവർത്തരുടെ ഇൻസ്റ്റാഗ്രാം എഫ്ബി പേജുകളിലാണ് കഴിഞ്ഞ കുറച്ച് ദിവസമായി അദ്ധ്യാപകൻ നൗഫലിനെ കേസിലെ പ്രതിയാണെന്ന് ചിത്രീകരിച്ച് സൈബർ ആക്രണം നടത്തിയത്. നൗഫലിനേയും ശൈലജ ടീച്ചറിനേയും അപകീർത്തിപ്പെടുത്താൻ ലക്ഷ്യമിട്ട് വ്യാജ പ്രചരണമെന്ന് കാട്ടി നൗഫൽ ഡിജിപിക്ക് പരാതി നൽകി.

Also Read: പൂക്കോട് കോളേജിലെ സിദ്ധാർത്ഥന്റെ മരണം; സിബിഐ ഫോറൻസിക് സംഘം ഇന്ന് വയനാട്ടിലെത്തും

എത്ര കണ്ടു വ്യാജ പ്രചരണം നടത്തിയാലും സഖാവ് എന്ന ലേബലിൽ ഒരു മാറ്റവും ഉണ്ടാവില്ല. ഒരിഞ്ച് പിന്നോട്ടേക്കില്ല.ഇലക്ഷന്റെ തോൽവി ഭയന്ന് ഇങ്ങനെയൊക്കെ ആകാമോ. കോൺഗ്രസുകാർക്ക് എന്ത് മാന്യത അല്ലേ. എന്ന ചോദ്യം ഉന്നയിച്ച് നൗഫൽ കോൺഗ്രസ് സൈബർ ഗുണ്ടകൾക്ക് സാമൂഹിക മാധ്യമങളിലൂടെ മറുപടി നൽകി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News