സംവിധായകന്‍ രഞ്ജിത്തിനെതിരായ പരാതി; ബംഗാളി നടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി

renjith

സംവിധായകന്‍ രഞ്ജിത്തിനെതിരായ പീഡന പരാതിയില്‍ ബംഗാളി നടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. കൊല്‍ക്കത്ത സെഷന്‍സ് കോടതിയിലാണ് നടി രഹസ്യമൊഴി നല്‍കിയത്.

ALSO READ:ലെബനൻ ഭീകരാക്രമണം; മൂന്ന് ദിവസം മുൻപ് റിൻസൺ വിളിച്ചിരുന്നെന്ന് അമ്മാവൻ , ഇന്ന് വിളിക്കാൻ ശ്രമിച്ചപ്പോൾ കഴിഞ്ഞില്ല

കോടതിയിൽ ഹാജരായ നടി  എറണാകുളം സി ജെ എം മുമ്പാകെ ഓൺലൈനായി മൊഴി നൽകുകയായിരുന്നു. കൊൽക്കത്ത സെഷൻസ് ജഡ്ജിയുടെ സാനിധ്യത്തിലാണ് ക്രിമിനൽ നടപടി ചട്ടം 164 പ്രകാരം മൊഴി രേഖപ്പെടുത്തിയത്. കേരളത്തിലെ കോടതിയിൽ നേരിട്ട് ഹാജരായി മൊഴി നൽകുന്നതിന് നടി അസൗകര്യം അറിയിച്ചതിനെ തുടർന്നാണ് കൊൽക്കത്തയിലെ കോടതിയിൽ ക്രമീകരണം ഏർപ്പെടുത്തിയത്. 2009 ൽ പാലേരി മാണിക്യം സിനിമയുടെ ഒഡീഷനിടെ തനിക്ക് രഞ്ജിത്തിൽ നിന്ന് മോശം അനുഭവം ഉണ്ടായി എന്നാണ് നടിയുടെ പരാതി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News