സംവിധായകൻ വിഘ്‌നേഷ് ശിവനെതിരെ പരാതി, നയന്‍താരയ്ക്കെതിരെ കേസെടുക്കണമെന്നും ആവശ്യം

തമി‍ഴ് സിനിമ സംവിധായകന്‍ വിഘ്‌നേഷ് ശിവനും കുടുംബത്തിനുമേതിരെ തമിഴ്നാട് പൊലീസിൽ പരാതി. വിഘ്നേഷിന്‍റെ അച്ഛന്‍റെ സഹോദരങ്ങൾ ആണ് ലാൽഗുടി ഡിവൈഎസ് പിക്ക് പരാതി നൽകിയത്. കുടുംബസ്വത്തു തട്ടിയെടുത്താണ് ബന്ധുക്കളുടെ ആരോപണം.

ALSO READ: ലോക്കോ പൈലറ്റുമാര്‍ക്ക് കടുപ്പ പണി, ഉറക്കമില്ല: കേന്ദ്രം കളിയ്ക്കുന്നത് മനുഷ്യജീവന്‍ വെച്ച്

വിഘ്‌നേഷിന് പുറമെ ഭാര്യ നയൻതാര, അമ്മ മീനാ കുമാരി, സഹോദരി എന്നിവർക്കെതിരെയും കേസെടുക്കണമെന്നും പരാതിയില്‍ ബന്ധുക്കള്‍ ആവശ്യപ്പെട്ടു. ഹൃദയ ശസ്ത്രക്രിയക്കായി കുടുംബസ്വത്തു വിൽക്കാൻ ശ്രമിച്ചപ്പോളാണ്, വിഘ്‌നേഷിന്‍റെ അച്ഛൻ സ്വത്തു വിറ്റ കാര്യം അറിഞ്ഞതെന്നും പരാതിയിൽ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News