‘അവയവദാനത്തെ വര്‍ഗീകരിക്കാന്‍ ശ്രമിച്ചു’; ഡോ. ഗണപതിക്കെതിരെ പരാതി

അവയവദാനവുമായി ബന്ധപ്പെട്ട വര്‍ഗീയ പരാമര്‍ശത്തില്‍ ഡോ. ഗണപതിക്കെതിരെ പരാതി. കൊച്ചിയിലെ അഭിഭാഷകനായ ആര്‍.എന്‍. സന്ദീപാണ് ഡോക്ടര്‍ ഗണപതിയുടെ വര്‍ഗീയ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. പരാതി മുഖ്യമന്ത്രിയുടെ ഓഫീസ് സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറിയി. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഗണപതി അവയവദാനത്തെ വര്‍ഗീയവല്‍ക്കരിക്കാന്‍ ശ്രമിച്ചു എന്നാണ് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നത്.

Also read- വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മലിനെതിരായ വ്യാജ ഡിഗ്രി ആരോപണത്തില്‍ സമഗ്ര അന്വേഷണം നടത്തണം : എസ്.എഫ്.ഐ

മുസ്ലീം സമുദായത്തില്‍പെട്ടവര്‍ക്ക് മസ്തിഷ്‌ക മരണം സംഭവിക്കാത്തത് ആശുപത്രി ഉടമകള്‍ മുസ്ലീം സമുദായത്തില്‍ നിന്നുള്ളവര്‍ ആയതിനാലാണെന്നായിരുന്നു ഡോക്ടര്‍ ഗണപതിയുടെ വിവാദ പരാമര്‍ശം. ഇത്തരം പരാമര്‍ശങ്ങള്‍ അവയവദാനം എന്ന മഹത്തായ കര്‍മ്മത്തില്‍ വര്‍ഗീയത പടര്‍ത്താന്‍ ഇടയാക്കുമെന്ന് പരാതിക്കാരന്‍ ചൂണ്ടിക്കാട്ടുന്നു. പരാമര്‍ശം ഏതെങ്കിലും ഗൂഢാലോചനയുടെ ഭാഗമാണോ എന്ന് അന്വേഷിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.

Also read- ‘തൊപ്പി’യുടേത് അനുകരണീയ മാതൃകയല്ല; നിയമ വിരുദ്ധ മാര്‍ഗത്തിലൂടെ പണം സമ്പാദിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി: മുന്നറിയിപ്പുമായി പൊലീസ്

സമൂഹത്തില്‍ ബോധപൂര്‍വ്വം ഭിന്നത സൃഷ്ടിക്കാനാണ് ഡോക്ടര്‍ ഗണപതി ശ്രമിക്കുന്നത്. ഐ.പി.സി 153 എ.എ പ്രകാരം കുറ്റകരമായ പരാമര്‍ശങ്ങളാണ് ഡോക്ടര്‍ ഗണപതി നടത്തിയിട്ടുള്ളത് എന്ന് പരാതിക്കാരന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News