മുൻ യൂത്ത് കോൺഗ്രസ് നേതാവ് വ്യാജ എൽഎൽബി സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ഹൈക്കോടതിയിൽ എൻറോൾ ചെയ്തതായി പരാതി. തിരുവനന്തപുരത്തെ മുൻ യൂത്ത് കോൺഗ്രസ് നേതാവും കേരള സർവകലാശാല മുൻ സെനറ്റ് അംഗവുമായ മനു ജി രാജനെതിരെയാണ് പരാതി. പരാതിക്ക് പിന്നാലെ എൻറോൾമെന്റ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് ഇയാൾ ബാർ കൗൺസിലിന് കത്ത് നൽകി.
ബീഹാറിലെ മഗദ് യൂണിവേഴ്സിറ്റിയുടെ എൽഎൽബി സർട്ടിഫിക്കറ്റാണ് ഹൈക്കോടതിയിൽ എൻറോൾ ചെയ്യാൻ മനു ജി രാജൻ നൽകിയത്. ബാർ കൗൺസിലിന്റെ വിവരാവകാശ പ്രകാരം 2012 ലാണ് മനു ജി രാജൻ എൽഎൽബി നേടിയത്. ഇതേ യൂണിവേഴ്സിറ്റിയുടെ തന്നെ 2009 ലെ ഡിഗ്രി സർട്ടിഫിക്കറ്റും ഹാജരാക്കി. എന്നാൽ ഇത് രണ്ടും വ്യാജമാണ് എന്നാണ് തിരുവനന്തപുരം സ്വദേശി സച്ചിൻ എജി ഡിജിപിക്കും ബാർ കൗൺസിൽ നൽകിയ പരാതിയിൽ പരാതിയിൽ ഉള്ളത്.
Also Read; ഗവണ്മെന്റ് ഉദ്യോഗസ്ഥയെ കൊന്നത് കവർച്ചയ്ക്ക്; ആഭരണങ്ങളും 5 ലക്ഷം രൂപയും മോഷ്ടിച്ചു
എന്നാൽ കേരള യൂണിവേഴ്സിറ്റിയുടെ സർട്ടിഫിക്കറ്റാണ് ഹൈക്കോടതിയിൽ നൽകിയത് എന്നായിരുന്നു മനു ജി നായരുടെ വിശദീകരണം. സച്ചിൻ എ ജിയുടെ പരാതിയിൽ പോലീസും ബാർ കൗൺസിലും അന്വേഷണം തുടരുകയാണ്. പരാതിക്ക് പിന്നാലെ എൻറോൾമെന്റ് റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് മനു ജി രാജൻ ബാർ കൗൺസിലിന് കത്ത് നൽകി. 2013 ലാണ് മനു ജി രാജൻ കേരള സർവകലാശാലയിൽ സെനറ്റ് അംഗമായത് .തിരുവനന്തപുരത്തെ സജീവ കെഎസ്‌യു, യൂത്ത് കോൺഗ്രസ് നേതാവുമായിരുന്നു മനു ജി രാജൻ. 1999 ലെ എംജി കോളേജ് ബോംബേറ് കേസിലെ പ്രതിയുമായിരുന്നു മനു ജി രാജൻ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here