നാവില്‍ ശസ്ത്രക്രിയ നടത്തുന്നതിനു പകരം സുന്നത്ത് നടത്തി, ഡോക്ടര്‍ക്കെതിരെ പരാതി

സംസാരിക്കുന്നതിന് ബുദ്ധിമുട്ട് നേരിടുന്ന രണ്ടരവയസുകാരന് നാവില്‍ ശസ്ത്രക്രിയ നടത്തുന്നതിനു പകരം സുന്നത്ത് നടത്തിയതായി പരാതി. ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് സംഭവം. സംസാരിക്കുന്നതിന് ബുദ്ധിമുട്ട് നേരിടുന്ന കുഞ്ഞിനെ ചികിത്സയ്ക്കായാണ് എം ഖാന്‍ ആശുപത്രിയില്‍ എത്തിച്ചത്. സംസാരശേഷി പൂര്‍ണമായി തിരിച്ചുകിട്ടുന്നതിന് നാവില്‍ ശസ്ത്രക്രിയയാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്.നാവില്‍ ശസ്ത്രക്രിയ നടത്തുന്നതിന് പകരം ഡോക്ടര്‍ കുഞ്ഞിന് സുന്നത്ത് നടത്തിയെന്നാണ് വീട്ടുകാരുടെ പരാതിയില്‍ പറയുന്നത്.

Also Read: സ്വത്ത് തര്‍ക്കം, അമ്മായിഅമ്മയും മരുമകളും തമ്മിലടി, വൈറലായി വീഡിയോ

വീട്ടുകാരുടെ പരാതിയില്‍ എം ഖാന്‍ ആശുപത്രിയില്‍ അന്വേഷണം നടത്തുന്നതിന് ഉത്തര്‍പ്രദേശ് ആരോഗ്യവകുപ്പ് ചുമതലയുള്ള ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക് ഉത്തരവിട്ടു.  അന്വേഷണത്തില്‍ പിഴവ് സംഭവിച്ചതായി കണ്ടെത്തിയാല്‍ കുറ്റക്കാരനായ ഡോക്ടര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ ഉത്തരവിടുമെന്നും ബ്രജേഷ് പഥക് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News