വയനാട് വെണ്ണിയോട് ഗര്‍ഭിണിയായ യുവതി കുഞ്ഞുമായി പുഴയില്‍ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിനും ഭര്‍ത്താവിന്റെ അച്ഛനുമെതിരെ ഗുരുതര പരാതിയുമായി ബന്ധുക്കള്‍. യുവതിയെ ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിച്ചുവെന്നും ഭര്‍ത്താവും ഭര്‍ത്താവിന്റെ അച്ഛനും ശാരീരികമായും മാനസികമായും പീഡിപ്പിച്ചുവെന്നുമാണ് ആരോപണം. പാത്തിക്കല്‍ ഓംപ്രകാശിന്റെ ഭാര്യ ദര്‍ശനയാണ് കഴിഞ്ഞ പതിമൂന്നിന് അഞ്ചുവയസുള്ള മകള്‍ ദര്‍ശനയുമായി പുഴയില്‍ ചാടിയത്.
Also Read: ഭീകരാക്രമണത്തിന് നീക്കം; അറസ്റ്റിലായ പ്രതിയുടെ വീട്ടിൽ നിന്ന് ഗ്രനെയ്ഡുകൾ കണ്ടെടുത്തു
ദര്‍ശനയുടെ ഭര്‍ത്താവ് ഓംപ്രകാശ്, ഭര്‍ത്താവിന്റെ അച്ഛന്‍ റിഷഭരാജന്‍ എന്നിവരുടെ പീഡനങ്ങളാണ് മകളുടെ മരണത്തിന് കാരണമെന്ന് ദര്‍ശ്ശനയുടെ കുടുംബം പറയുന്നു. ദര്‍ശനയെ രണ്ട് തവണ ഓംപ്രകാശ് നിര്‍ബന്ധിച്ച് ഗര്‍ഭച്ഛിദ്രം നടത്തി. നാല് മാസം ഗര്‍ഭിണിയായിരിക്കെ വീണ്ടും ഗര്‍ഭച്ഛിദ്രം നടത്താന്‍ ആവശ്യപ്പെട്ടതിന്റെ മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് അമ്മ വിശാലാക്ഷി പറഞ്ഞു.
ശാരീരിക മാനസിക പീഡനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ കമ്പളക്കാട് പൊലീസില്‍ പരാതി നല്‍കിയിരുന്നു.അന്ന് ഭര്‍ത്തൃവീട്ടുകാരുടെ സ്വാധീനം ഉപയോഗിച്ച് കേസ് ഒത്തുതീര്‍പ്പാക്കി. ഭര്‍ത്താവിന്റെ അച്ഛന്‍ ദര്‍ശനയെ അസഭ്യം പറയുന്നതും ആത്മഹത്യ ചെയ്യാന്‍ ആവശ്യപ്പെടുന്നതുമായ സംഭാഷണം വീട്ടുകാര്‍ പുറത്തുവിട്ടു.
Also Read: മണിപ്പൂരില്‍ കുകി യുവാവിന്‍റെ തല വെട്ടിമാറ്റി മതിലില്‍ വച്ചു, ക്രൂരതകള്‍ അവസാനിക്കുന്നില്ല
ദര്‍ശനയുടെയും മകളുടെയും മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ജില്ലാ കലക്ടര്‍ക്കും പൊലീസ് മേധാവിക്കും പരാതി നല്‍കി. വീട്ടുകാരുടെ പരാതിയില്‍ തുടര്‍നടപടികള്‍ പുരോഗമിക്കുകയാണെന്ന് കല്‍പ്പറ്റ ഡിവൈഎസ്പി ടിഎന്‍ സജീവ് അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here