കൊല്ലം സോപാനം കലാ നികേതനിലെ പ്രമുഖരുടെ ശിൽപ്പങ്ങളും ചിത്രങ്ങളും ശുചിമുറിക്ക് സമീപം തള്ളിയതിനെതിരെ പരാതി

complaint

കൊല്ലം സോപാനം കലാ നികേതനിലെ പ്രമുഖരുടെ ശിൽപ്പങ്ങളും ചിത്രങ്ങളും  ശുചിമുറിക്ക് സമീപം തള്ളിയതിനെതിരെ പരാതി.കലയെ ആദരിച്ച് കൊല്ലം കോർപ്പറേഷൻ സോപാനം കലാ നികേതനെ നികുതിയിൽ നിന്ന് ഒഴിവാക്കിയിരുന്നു ഇത് അവഗണിച്ച് കലാ കേന്ദ്രം മറ്റാവശ്യങ്ങൾക്ക് വാടകയ്ക്ക് നൽകി നിയമവും ലംഘിച്ചെന്നും ഗവേണി ബോഡി അംഗം പരാതി നൽകി.

പ്രമുഖ ശിൽപ്പി ആര്യാട് രാജേന്ദ്രൻ, ജനാർദ്ദനൻ,കോളേജ് ഓഫ് ആർട്ട്സിലെ വിദ്യാർത്ഥികളുടെ ഉൾപ്പടെ ശിൽപ്പങൾ വെറും മണ്ണാക്കി ചാക്കിൽ കെട്ടി തള്ളി.ലോക പ്രശസ്ത ചിത്രകാരൻ പുനിഞ്ചിത്തായിയുടെത് ഉൾപ്പടെ ചിത്രകാരന്മാരുടെ ചിത്രങൾ ശുചിമുറിക്ക് സമീപം നിലത്തിട്ട് നശിപ്പിച്ചു.വാദ്യോപകരണങളും നശിച്ച നിലയിലാണ്.

ALSO READ; യുവധാര യുവസാഹിത്യ പുരസ്കാരം 2024; അപേക്ഷകൾ ക്ഷണിച്ചു

അനീതി ചൂണ്ടി കാട്ടി ഗവേണിംങ് ബോഡി അംഗവും പ്രമുഖ ചിത്രകാരനുമായ ആശ്രാമം സന്തോഷ് ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ ദേവീദാസിനും,രവീന്ദ്രനാഥൻ നായരുടെ മകനും ഹോണററി സെക്രട്ടറിയുമായ പ്രതാപ് ആർ നായർക്കും പരാതി നൽകുമെന്ന് അറിയിച്ചു.രവീന്ദ്രനാഥൻ നായരുടെ വിയോഗത്തിന് ശേഷം ഒരു ഭാരവാഹി കലാനികേതനും പബ്ലിക് ലൈബ്രറിയും ഹൈജാക്ക് ചെയ്തെന്നാണ് ആക്ഷേപം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News