24 മണിക്കൂറിനിടെ 20,000ത്തോളം ആളുകൾ; മോദിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്വേഷപ്രസംഗത്തിൽ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മിഷനിൽ ലഭിച്ചത് 20,000ത്തോളം ആളുകളാണ് പരാതികൾ 24 മണിക്കൂറിനിടെ അറിയിച്ചത്. സി.പി.എം, കോൺഗ്രസ് ഉൾപ്പെടെയുള്ളവരുടെ പരാതികൾക്ക് പുറമെയാണിത്. വിവിധ സാമൂഹിക പ്രവർത്തകരുടെയും സംഘടനകളുടെയും നേതൃത്വത്തിൽ ആണ് ഇക്കാര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരിക്കുന്നത്.

ALSO READ: വർഗീയത മാറ്റാൻ ഉദ്ദേശമില്ല; മുസ്‌ലിം വിരുദ്ധ പരാമർശത്തിൽ ഉറച്ച് നരേന്ദ്ര മോദി

ലോകത്തെ ജനാധിപത്യത്തിന്റെ മാതാവെന്ന ഇന്ത്യയുടെ സൽപ്പേരിനാണ് ഇതു കളങ്കം ചാർത്തുന്നതെന്നും കമ്മീഷന് ലഭിച്ച പരാതിയിൽ പറയുന്നുണ്ട്. ഇന്ത്യയിലെ മുസ്‌ലിങ്ങൾക്കെതിരായ നേരിട്ടുള്ള ആക്രമണമാണതെന്നും മോദിയുടെ പ്രസംഗം ആപൽക്കരമാണെന്നും പരാതിയിൽ പറയുന്നു. വോട്ടിനായി പ്രധാനമന്ത്രി നടത്തിയിരിക്കുന്നത് അധിക്ഷേപ പരാമർശങ്ങളാണ്. രാജസ്ഥാനിലെ തെരെഞ്ഞെടുപ്പ് റാലിയിൽ ആണ് മോദിയുടെ വർഗീയ പ്രസംഗം.

ALSO READ: ജസ്ന തിരോധാന കേസ്; തുടരന്വേഷണത്തിന് തയ്യാറെന്ന് സിബിഐ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News