മുകേഷിനെതിരായ പരാതി; പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി

മുകേഷിനെതിരായ പരാതിയിൽ പരാതിക്കാരിയായ നടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. ലൈംഗികാതിക്രമ കേസിലാണ് പരാതിക്കാരിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തിയത്. ആരോപണങ്ങളിൽ ഉറച്ചു നിൽക്കുന്നുവെന്ന് പരാതിക്കാരി പറഞ്ഞു. വേണ്ട തെളിവ് സഹിതം വിസ്തരിച്ചാണ് മൊഴി നൽകിയെന്നും പരാതിക്കാരി പറഞ്ഞു. ഡിജിറ്റൽ തെളിവുകൾ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയിട്ടുണ്ടെന്നും പരാതിക്കാരി പറഞ്ഞു. അതേസമയം, ആരോപണം ഉന്നയിച്ച നടിയ്‌ക്കെതിരായ ഇലക്‌ട്രോണിക്‌ തെളിവുകൾ മുകേഷ്‌ അഭിഭാഷകൻ ജോ പോളിന്‌ കൈമാറി.

Also read:വയോജനങ്ങളുടെ ശാരീരിക മാനസിക ആരോഗ്യം ലക്ഷ്യമിട്ട് സംസ്ഥാന ആയുഷ് വകുപ്പിന്റെ നേതൃത്വത്തില്‍ 2400 സ്‌പെഷ്യല്‍ മെഡിക്കല്‍ ക്യാമ്പുകള്‍

ആലുവയിൽ താമസിക്കുന്ന നടിയുടെ പരാതിയിൽ 7 പേർക്കെതിരെ കേസെടുത്തതിൻ്റെ തുടർനടപടിയെന്ന നിലയിലാണ് രഹസ്യമൊഴി രേഖപ്പെടുത്തിയത്. നടനും എം എൽ എയുമായ എം മുകേഷിനെതിരായ പരാതിയിലാണ് ആദ്യം രഹസ്യമൊഴി രേഖപ്പെടുത്തിയിരിക്കുന്നത്. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് എട്ടാം കോടതിയിൽ 3.30 ഓടെ ആരംഭിച്ച മൊഴിയെടുപ്പ് രണ്ടര മണിക്കൂർ നീണ്ടു. പരാതിയിൽ ഉറച്ചുനിൽക്കുന്നതായും തെളിവ് സഹിതം വിശദമായ മൊഴിയാണ് നൽകിയതെന്നും പരാതിക്കാരിയായ നടി പറഞ്ഞു.

Also read:ഹേമാകമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം സമര്‍പ്പിക്കണമെന്ന് ദേശീയ വനിതാ കമ്മീഷന്‍

വരും ദിവസങ്ങളിൽ മറ്റ് കേസുകളിലും പരാതിക്കാരിയുടെ രഹസ്യമൊഴിയെടുപ്പിക്കാനാണ് അന്വേഷണ സംഘത്തിൻ്റെ നീക്കം.അതേസമയം കൊച്ചിയിലെത്തിയ എം മുകേഷ് അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തി. മുൻകൂർ ജാമ്യാപേക്ഷയിൽ എറണാകുളം ജില്ലാ കോടതി അറസ്റ്റ് തടഞ്ഞ സാഹചര്യത്തിൽ നിയമപോരാട്ടം കൂടുതൽ ശക്തമാക്കുന്നതിൻ്റെ ഭാഗമായാണ് മുകേഷ് കൊച്ചിയിൽ നേരിട്ടെത്തി അഭിഭാഷകനെ കണ്ടത്. ആരോപണം ഉന്നയിച്ച നടിയ്‌ക്കെതിരായ ഇലക്‌ട്രോണിക്‌ തെളിവുകൾ മുകേഷ്‌ അഭിഭാഷകൻ ജോ പോളിന്‌ കൈമാറി. സ്‌ക്രീൻഷോട്ടുകളും ഇ–മെയിൽ രേഖകളും അടങ്ങുന്ന ഇലക്‌ട്രോണിക്‌ തെളിവുകൾ കേസ്‌ പരിഗണിക്കുന്ന സെപ്‌റ്റംബർ രണ്ടിന്‌ എറണാകുളം ജില്ലാ പ്രിൻസിപ്പൽ സെഷൻസ്‌ കോടതിയിൽ ഹാജരാക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News