50 -ഓളം വിദ്യാർത്ഥികൾക്ക് നേരെ പ്രിൻസിപ്പാളിന്റെ ലൈംഗികാതിക്രമം; അധ്യാപികയും കൂട്ടുനിന്നതായി പരാതി

സ്കൂൾ പ്രിൻസിപ്പാൾ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയുമായി അൻപതോളം വിദ്യാർഥികൾ. ഹരിയാനയിലെ ജിന്ദ് ജില്ലയിലാണ് സംഭവം. പരാതി കിട്ടിയിട്ടും പോലീസ് നടപടിയെടുക്കാൻ വൈകിയെന്ന് വനിതാ കമ്മീഷന്റെ ആരോപണം.

വിദ്യാർഥികളിൽ നിന്ന് രേഖാമൂലം 60 -ഓളം പരാതികൾ ലഭിച്ചു. അതിൽ 50 -ഓളം ലൈംഗികാതിക്രമം പരാതികളാണ്. പ്രിൻസിപ്പാൾ മോശമായി പെരുമാറുന്നത് തങ്ങൾക്കറിയാമെന്നാണ് ബാക്കിയുള്ള 10 പരാതികളിലും പറയുന്നത്. പരാതി നല്കിയവരെല്ലാം പ്രായപൂർത്തിയാകാത്തവരാണ്. പ്രിൻസിപ്പാൾ തങ്ങളെ ഓഫിസിലേക്ക് വിളിച്ചുവരുത്തി ഉപദ്രവിച്ചുവെന്നാണ് വിദ്യാർത്ഥികളുടെ പരാതി. സെപ്തംബര് 13 ന് വിദ്യാർത്ഥികളുടെ പരാതി ലഭിച്ചുവെങ്കിലും ഒക്ടോബർ 29 വരെ നടപടികളൊന്നുമുണ്ടായില്ല.

Also Read; ‘മുകേഷ് അംബാനിയെ കൊല്ലും’! പത്തൊമ്പതുകാരന്‍ കസ്റ്റഡിയില്‍

തുടര്‍ന്ന് വിദ്യാര്‍ഥിനികള്‍ വനിതാ കമ്മീഷനെ വീണ്ടും സമീപിച്ചു. പോലീസ് സൂപ്രണ്ടുമായി വനിതാ കമ്മീഷൻ ബന്ധപ്പെട്ടതോടെയാണ് പരാതികളില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. വിദ്യാര്‍ഥികളെ ഫോണില്‍ വിളിച്ചതിനും സന്ദേശങ്ങള്‍ അയച്ചതിനും പ്രിന്‍സിപ്പലിനെതിരെ തെളിവുകളുണ്ട്. ഇയാള്‍ മൂന്ന് മൊബൈല്‍ ഫോണുകള്‍ രഹസ്യമായി കൈവശം വെച്ചിട്ടുണ്ട്. ജോലിചെയ്തിരുന്ന മറ്റ് രണ്ട് സ്‌കൂളുകളിലും ഇയാള്‍ക്കെതിരെ സമാന പരാതികളുണ്ട്.

കുറ്റകൃത്യത്തിന് ഒരു അധ്യാപികയും കൂട്ടുനിന്നതായി വിദ്യാര്‍ഥിനികളുടെ പരാതിയില്‍ പറയുന്നു. പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ചില പെണ്‍കുട്ടികളെ അജ്ഞാതര്‍ ഫോണ്‍വിളിച്ച് ഭീഷണിപ്പെടുത്തിയാതായും പറയുന്നു. ഹരിയാന ഡിജിപിയോടും ജിന്ദ് പോലീസ് സൂപ്രണ്ടിനോടും പ്രതിയെ ഉടന്‍ പിടികൂടണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ വ്യക്തമാക്കി.

Also Read; കണ്ണൂരില്‍ പ്രതിയെ അന്വേഷിച്ചുവന്ന പൊലീസിന് നേരെ വെടിയുതിര്‍ത്ത് പ്രതിയുടെ പിതാവ്

ഐപിസിയിലെ വിവിധ വകുപ്പുകളും പോക്‌സോ വകുപ്പും ചേര്‍ത്താണ് ജിന്ദ് പോലീസ് പ്രിന്‍സിപ്പലിനെതിരെ കേസെടുത്തത്. 55 -കാരനായ ഇയാളെ പിടികൂടാനായി പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ടെന്നും പ്രതി ഒളിവിലാണെന്നും പോലീസ് അറിയിച്ചു. പ്രിന്‍സിപ്പലിനെ സംസ്ഥാന സര്‍ക്കാര്‍ ഒക്ടോബര്‍ 27-ന് സസ്‌പെന്റ് ചെയ്തിരുന്നതായി ജില്ലാഭരണകൂടം അറിയിച്ചു. അതേസമയം, വിദ്യാര്‍ഥിനികള്‍ പ്രധാനമന്ത്രിക്കും ദേശീയവനിതാ കമ്മീഷനും പരാതി നല്‍കിയെന്നാണ് വിവരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News