തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മതചിഹ്നവും ആരാധനാലയവും; പ്രിയങ്ക ഗാന്ധിക്കെതിരെ പരാതി

മതചിഹ്നങ്ങളും ആരാധനാലയവും തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിച്ചതായി ആരോപിച്ച് വയനാട്ടില്‍ പ്രിയങ്ക ഗാന്ധിക്കെതിരെ പരാതി. എല്‍ഡിഎഫ് വയനാട് പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റിയാണ് തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കിയത്.

ALSO READ:  സൂപ്പെന്ന് കേട്ടപ്പോൾ എല്ലാവരും ചാടിയിറങ്ങി; പലഹാരക്കൊതിയിൽ നഗരം സ്തംഭിച്ചത് മണിക്കൂറുകൾ

തെരഞ്ഞെടുപ്പ് ചട്ടങ്ങളും നിയമങ്ങളും ലംഘിച്ചാണ് കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണമെന്ന് പരാതിയില്‍ പറയുന്നു. കഴിഞ്ഞദിവസം പള്ളിക്കുന്ന് ദേവാലയത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ പ്രിയങ്ക ഗാന്ധി വൈദീകരുടെയും വിശ്വാസികളുടെയും സാന്നിധ്യത്തില്‍ പ്രാര്‍ഥന നടത്തിയിരുന്നു. ഇതിന്റെ വീഡിയോയും ചിത്രങ്ങളും തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിച്ചെന്നാണ് പരാതി. ടി സിദ്ദിഖ് എംഎല്‍എ, വയനാട് ഡിസിസി പ്രസിഡന്റ് എന്‍ഡി അപ്പച്ചന്‍ എന്നിവരുള്‍പ്പെടെയുള്ള നേതാക്കളുടെ നേതൃത്വത്തില്‍ കഴിഞ്ഞ 10ന് ആണ് പ്രിയങ്ക പള്ളിക്കുന്ന് ദേവാലയത്തിലെത്തിയത്. ദേവലയത്തിനകത്ത് വൈദികര്‍ പ്രത്യേക പ്രാര്‍ഥന നടത്തുന്നതിന്റെ വീഡിയോ ചിത്രീകരിച്ച് പ്രചാരണത്തിന് ഉപയോഗിച്ചു.

ALSO READ: ‘എന്റെ തലച്ചോറ് നിയന്ത്രിക്കുന്നത് യന്ത്രം’ സുപ്രീം കോടതിയില്‍ വിചിത്ര ഹര്‍ജി; പിന്നെ സംഭവിച്ചത് ഇങ്ങനെ!

ആരാധനാലത്തിനുള്ളില്‍ വിശ്വാസികളോട് വോട്ട് അഭ്യര്‍ഥിച്ചതായും എല്‍ഡിഎഫ് പരാതിയില്‍ ഉണ്ട്. ജനപ്രാധിനിത്യ നിയമത്തിന്റെ നഗ്‌നമായ ലംഘനമാണ് യുഡിഎഫ് സ്ഥാനാര്‍ഥി നടത്തിയതെന്ന് പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. വോട്ടിനായി മത ചിഹ്നം ദുരുപയോഗിച്ചതായും എല്‍ഡിഎഫ് ആരോപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News