‘പണിയെടുത്തു പ്രതിഫലം തന്നില്ല’, രതീഷ് ബാലകൃഷ്‌ണ പൊതുവാളിനും നിർമാതാക്കൾക്കുമെതിരെ പരാതിയുമായി കോസ്റ്റ്യൂം ഡിസൈനർ

സംവിധായകൻ രതീഷ് ബാലകൃഷ്‌ണ പൊതുവാളിനെതിരെ പരാതിയുമായി കോസ്റ്റ്യൂം ഡിസൈനർ ലിജി പ്രേമന്‍ രംഗത്ത്. സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥയിൽ പ്രതിഫലം മുഴുവനായി നൽകിയില്ലെന്നും, ചിത്രത്തിലെ ക്രെഡിറ്റ് ലൈനില്‍ പേര് ഉള്‍പ്പെടുത്തിയില്ലെന്നും കാണിച്ചാണ് പരാതി. സിനിമയുടെ രണ്ട് നിര്‍മ്മാതാക്കള്‍ക്കെതിരെയും പരാതി നൽകിയിട്ടുണ്ട്.

ALSO READ: ‘നിങ്ങളെക്കൊണ്ട് കൂടിയാ കൂടില്ല’, ‘നിലനിൽപ്പിന് വേണ്ടി തലമാറ്റുന്ന താരങ്ങളല്ല, നിലപാടുള്ള നടിയാണ് നിമിഷ’, അഭിവാദ്യങ്ങളുമായി സോഷ്യൽ മീഡിയ

സംവിധായകന്‍ രതീഷ് ബാലകൃഷ്ണ പൊതുവാളിനെതിരെ ലിജി പ്രേമന്‍ നിയമ നടപടി ആരംഭിച്ചുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ അജിത് തലാപ്പിള്ളി, ഇമ്മാനുവല്‍ ജോസഫ് എന്നിവര്‍ക്കെതിരെയും എറണാകുളം സിറ്റി പൊലീസിൽ യുവതി പരാതി നല്‍കിയിട്ടുണ്ട്.

ALSO READ: ‘കമ്മ്യൂണിസവും ഒരു വികാരമാണ്, കാൾ മാക്സ് എഴുതുന്നതിന് മുൻപേ പലർക്കും അതുണ്ടായി’, അന്പേ ശിവം സിനിമയിലെ കമൽഹാസൻ്റെ സംഭാഷണം വീണ്ടും ചർച്ചയാകുന്നു: വീഡിയോ

45 ദിവസത്തെ തൊഴില്‍ കരാറിന്റെ അടിസ്ഥാനത്തിലാണ് താൻ സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ എന്ന ചിത്രത്തിന്റെ കോസ്റ്റ്യൂം ഡിസൈന്‍ ആയതെന്ന് പരാതിയിൽ യുവതി പറയുന്നു. ഇതിനായി രണ്ടേകാല്‍ ലക്ഷം രൂപയാണ് പ്രതിഫലമായി നിശ്ചയിച്ചതെന്നും, എന്നാല്‍ ചിത്രത്തിന്റെ ഷെഡ്യൂള്‍ 110 ദിവസത്തേക്ക് നീണ്ടതോടെ നിര്‍മ്മാതാക്കളുമായുള്ള കരാര്‍ അനുസരിച്ച് സമ്മതിച്ച പ്രതിഫലത്തുക പോലും നല്‍കിയില്ലെന്നും പരാതിയിൽ യുവതി കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News