‘ലിയോ’ യിലെ വിജയ് പാടിയ ഗാനത്തിനെതിരെ പരാതി

ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ വിജയ് നായകനാകുന്ന ‘ലിയോ’യിലെ ഗാനത്തിനെതിരേ പൊലീസില്‍ പരാതി. വിജയ് ഗാനരംഗത്തില്‍ ് സിഗരറ്റ് വലിക്കുന്നത് മയക്കുമരുന്നിനെ പ്രോത്സാഹിപ്പിക്കുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. ചിത്രത്തിലെ ഒരു ഗാനം വിജയിയുടെ ജന്‍മദിനത്തോടനുബന്ധിച്ച് അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കിയിരുന്നു. കൊരുക്കുപ്പേട്ട സ്വദേശി ആര്‍.ടി.ഐ സെല്‍വമാണ് പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.

Also Read: അഭിമുഖത്തിനിടെ അവതാരകയ്ക്ക് ഷര്‍ട്ടൂരി നല്‍കി ഷൈന്‍ ടോം ചാക്കോ

ഗാനത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് അനിരുദ്ധാണ്. ഗാനം ആലപിച്ചിരിക്കുന്നത് വിജയ് തന്നെയാണ്. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളില്‍ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേര്‍ന്നാണ് ലിയോ നിര്‍മിക്കുന്നത്.

തൃഷ, സഞ്ജയ് ദത്ത്, അര്‍ജുന്‍ സര്‍ജ, ഗൗതം മേനോന്‍, മിഷ്‌കിന്‍, മാത്യു തോമസ്, മന്‍സൂര്‍ അലി ഖാന്‍, പ്രിയ ആനന്ദ്, സാന്‍ഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News