അർജുന്റെ മകന്റെ പ്രതികരണമെടുത്ത യൂട്യൂബ് ചാനലിനെതിരെ പരാതി

അർജുന്റെ കുട്ടിയുടെ പ്രതികരണം എടുത്ത സംഭവത്തിൽ യൂട്യൂബ് ചാനലിനെതിരെ പരാതി.യൂട്യൂബ് ചാനലിനെതിരെ (മഴവിൽ കേരളം)ബാലാവകാശ കമ്മീഷന് പരാതി നൽകി.അവതാരക അപമര്യാദയായി പെരുമാറിയെന്നും പരാതിയിൽ പറയുന്നു. അവതാരകയ്ക്കും ചാനലിനുമെതിരെ കേസ് എടുക്കണമെന്നാണ് പരാതിയിലെ ആവശ്യം. പാലക്കാട് സ്വദേശിയായ സിനിൽ ദാസാണ് പരാതി നൽകിയത്. സംഭവത്തിലെ പരാതിയിൽ കേസെടുത്ത് ബാലാവകാശ കമ്മീഷൻ. യൂട്യൂബ് ചാനലിനെതിരെ കേസെടുത്ത് ബാലാവകാശ കമ്മീഷൻ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ജില്ലാ പോലീസ് മേധാവിക്ക് നിർദ്ദേശം നൽകി.

ALSO READ: അനുകൂല കാലാവസ്ഥയായിട്ടും ഇന്ന് തിരച്ചിൽ നിർത്തുന്നത് ദൗർഭാഗ്യകരം; കർണാടക സർക്കാരിനെതിരെ മന്ത്രി മുഹമ്മദ്‌ റിയാസ്

അതേസമയം കർണാടക സർക്കാരിന് എതിരെ മന്ത്രി മുഹമ്മദ്‌ റിയാസ്. അനുകൂല കാലാവസ്ഥയായിട്ടും ഇന്ന് അർജുനയുള്ള തിരച്ചിൽ നിർത്തുന്നത് ദൗർഭാഗ്യകരമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. സാധ്യതകൾ പ്രയോജനപെടുത്തുന്നില്ല എന്നും നേവൽ സാധ്യത വേണ്ട വിധം പ്രയോജന പെടുത്തിയില്ല എന്നും മന്ത്രി പ്രതികരിച്ചു.

യോഗ തീരുമാനം നടപ്പാക്കിയില്ല. കേരള സർക്കാരിന് ആവുന്നത് ചെയ്തു,വിവാദങ്ങളിലേക്കോ വിമർശനങ്ങളിലേക്കോ കടക്കുന്നില്ല. അതിനുള്ള സമയവും അല്ല എന്നും മന്ത്രി വ്യക്തമാക്കി.കേരള മന്ത്രി മാർക്ക് അവിടെ പോകാനേ പറ്റു,യോഗ തീരുമാനം നടപ്പാക്കേണ്ടത് കർണാടക സർക്കാർ ആണെന്നും മന്ത്രി പറഞ്ഞു.

അതേസമയം ഷിരൂരിൽ അർജുന്റെ ട്രക്കിനായുള്ള തിരച്ചിലവസാനിപ്പിച്ച് ഈശ്വർ മാൽപെയും സംഘവും. ഇന്നലെയും ഇന്നും നടത്തിയ തിരച്ചിലിൽ കാര്യമായ പുരോഗതികളുണ്ടായില്ല. സാധ്യമായതെല്ലാം ചെയ്തു. എന്നാൽ വെള്ളത്തിനടിയിലെ ചെളിയും, മണ്ണും, കല്ലും രക്ഷാപ്രവർത്തനത്തിന് വലിയ തിരിച്ചടിയുണ്ടാക്കി. വെള്ളത്തിനടിയിൽ കൂറ്റൻ ആൽമരവുമുണ്ട്. കൂടുതൽ ഉപകരണങ്ങൾ എത്തിക്കണമെങ്കിൽ കൂടുതൽ സമയമെടുക്കുമെന്നും ദൗത്യസംഘം വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News