കൊച്ചിയിൽ ഹോട്ടൽ ജീവനക്കാരിയെ മർദിച്ചെന്ന പരാതി; യുഡിഎഫ് കൗൺസിലർക്കെതിരെ കേസ്

കൊച്ചിയിൽ ഹോട്ടൽ ജീവനക്കാരിയെ മർദിച്ചെന്ന പരാതിയിൽ യുഡിഎഫ് കൗൺസിലർക്കെതിരെ മരട് പൊലീസ് കേസെടുത്തു. കൊച്ചി കോർപറേഷൻ കൗൺസിലർ സുനിത ഡിക്സണ് എതിരെയാണ് കേസ്. കോര്‍പ്പറേഷന്‍ 49 ാം ഡിവിഷന്‍ കൗണ്‍സിലറാണ് വനിതാ ജീവനക്കാരിയെ കയ്യേറ്റം ചെയ്തത്. മര്‍ദനത്തില്‍ പരിക്കേറ്റ യുവതി ആശുപത്രിയില്‍ ചികിത്സ തേടി.

ALSO READ: കുവൈറ്റ് – സൗദി അറേബ്യ റെയിൽവേ പദ്ധതി; 2026ൽ നിർമാണ പ്രവർത്തികൾ ആരംഭിക്കും

കൊച്ചി വൈറ്റിലയിലെ ആര്‍ടിക് ഹോട്ടലിലെ വനിതാ ജീവനക്കാരിയ്ക്കാണ് മര്‍ദനമേറ്റത്. ഹോട്ടലിനു സമീപത്തുള്ള കാനയ്ക്കു മുകളിലുള്ള സ്ലാബ് നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് സംസാരിക്കുന്നതിനിടെ സുനിതാ ഡിക്സണ്‍ യുവതിയുടെ മുഖത്തടിക്കുകയായിരുന്നു. തന്നെ അസഭ്യം പറയുകയും കൈപിടിച്ച് തിരിച്ചുവെന്നും മര്‍ദനമേറ്റ യുവതി പറഞ്ഞു.

ALSO READ: ഷുക്കൂര്‍ വക്കീലിത് ആളാകെ മാറിയല്ലോ, ഇതേതാണീ പുതിയ അവതാരം?

ഹോട്ടലിനരികിലെ കാന വൃത്തിയാക്കാനെന്ന പേരിലാണ് 49ാം ഡിവിഷന്‍ കൗണ്‍സിലറും ആര്‍ എസ് പി നേതാവുമായ സുനിതാ ഡിക്സണ്‍ ഒരു മുന്നറിയിപ്പില്ലാതെ വന്ന് ജെ സി ബി ഉപയോഗിച്ച് സ്ലാബുകള്‍ നീക്കം ചെയ്യാന്‍ തുടങ്ങിയതെന്ന് ഹോട്ടലധികൃതര്‍ പറഞ്ഞു.പലകാരണങ്ങള്‍ പറഞ്ഞ് പലപ്പോഴായി തങ്ങളില്‍ നിന്ന് പണം വാങ്ങിയിട്ടുണ്ടെന്നും ഏറ്റവുമൊടുവില്‍ 15 ലക്ഷം രൂപ ആവശ്യപ്പെട്ട് നല്‍കാത്തതിലുള്ള വിരോധമാണ് ഹോട്ടല്‍ കോമ്പൗണ്ടിനകത്ത്, കുത്തിപ്പൊളിക്കാന്‍ കൗണ്‍സിലര്‍ എത്തിയതെന്നും ആര്‍ടിക് ഹോട്ടല്‍ മാനേജര്‍ അനില്‍കുമാര്‍ പറഞ്ഞു. മര്‍ദനത്തില്‍ പരിക്കേറ്റ വനിതാ ജീവനക്കാരി ആശുപത്രിയില്‍ ചികിത്സ തേടി.തുടര്‍ന്ന് മരട് പൊലീസിൽ പരാതിയും നല്‍കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News