രാത്രിയില്‍ പിന്തുടര്‍ന്ന് ചിലര്‍ കാറില്‍ കയറാന്‍ ആവശ്യപ്പെട്ടു; കോഴിക്കോട് വനിതാ പിജി ഡോക്ടറെ അപായപ്പെടുത്താന്‍ ശ്രമമെന്ന് പരാതി

doctor

വനിതാ പിജി ഡോക്ടറെ അപായപ്പെടുത്താന്‍ ശ്രമമെന്ന് പരാതി. കോഴിക്കോട് മെഡിക്കല്‍ കോളജിലെ പി.ജി ഡോക്ടര്‍ക്കാണ് ദുരനുഭവം. ജോലി കഴിഞ്ഞ് ഹോസ്റ്റലിലേക്ക് പോകുന്നതിനിടെ നാലാം തീയതി രാത്രി 8 മണിയ്ക്കാണ് സംഭവം.

കാറില്‍ പിന്തുടര്‍ന്ന് ചിലര്‍ കാറില്‍ കയറാന്‍ ആവശ്യപ്പെട്ടുവെന്നാണ് പരാതിയില്‍ പറയുന്നത്. സംഭവത്തിൽ ഭയന്ന വിദ്യാര്‍ത്ഥിനി ഓടി തൊട്ടടുത്തുള്ള ഹോസ്റ്റലില്‍ കയറുകയായിരുന്നു.

ഈ വഴിയില്‍ വെളിച്ചം കുറവായതിനാൽ കാറില്‍ ഉണ്ടായിരുന്നവരെ കൃത്യമായി കാണാന്‍ സാധിച്ചില്ലെന്ന് പരാതിയില്‍ പറയുന്നു. പിജി അസോസിയേഷന്‍ പ്രിന്‍സിപ്പലിന് പരാതി നല്‍കി. പ്രിന്‍സിപ്പല്‍ മെഡിക്കല്‍ കോളജ് പൊലീസിന് പരാതി കൈമാറി.

Also Read : രാജ്യത്തെ ജിഡിപി വളര്‍ച്ച വീണ്ടും താഴ്ന്നു, റിപ്പോ നിരക്കില്‍ മാറ്റമില്ല, പുതിയ പണനയം പ്രഖ്യാപിച്ച് ആര്‍ബിഐ

സാധാരണയായി ഹോസ്റ്റലിലേക്ക് പോകുന്ന കുട്ടികള്‍ മാത്രമാണ് രാത്രിയില്‍ ഈ വഴി ഉപയോഗിക്കുക. അതിനാല്‍ തന്നെ അധിക സമയവും ഈ വഴി വിജനമായിരിക്കും.

വിദ്യാര്‍ത്ഥിനിക്ക് നേരെയുണ്ടായ അതിക്രമം സംബന്ധിച്ച് കോളേജ് വൈസ് പിന്‍സിപ്പല്‍ മെഡിക്കല്‍ കോളേജ് പോലീസില്‍ പരാതി നല്‍കി.

രാത്രി ഏറെ വൈകിയ സമയത്ത് ഇതുവഴി എങ്ങിനെ കാര്‍ എത്തി എന്നും കാംപസിനകത്ത് എങ്ങിനെ പ്രവേശിച്ചു എന്നും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മെഡിക്കല്‍ പോസ്റ്റ് ഗ്രാജ്വേറ്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ പ്രിന്‍സിപ്പലിന് പരാതി നല്‍കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News