പേര് സൗജന്യ സർവീസെന്ന്, ഈടാക്കിയത് 10,000 രൂപ.! മുംബൈയിൽ ടാറ്റ ആൾട്രോസ് കാർ ഫ്രീ സർവീസിനു നൽകിയ ആൾക്ക് സംഭവിച്ചത്.?

ചെറിയ അറ്റകുറ്റപ്പണികൾ ചെയ്യുന്നതിനായും വാഹനത്തിൻ്റെ ഗിയറിലെയും ക്ലച്ചിലെയും പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുമായാണ് മുംബൈ നിവാസിയായ ഒരു വ്യക്തി തൻ്റെ പുതിയ ആൾട്രോസ് കാർ ഫ്രീ സർവീസിനായി സർവീസ് സെൻ്ററിൽ നൽകുന്നത്. എന്നാൽ കാറിൻ്റെ സർവീസ് പൂർത്തീകരിച്ച ശേഷം സർവീസ് സെൻ്ററിൽ നിന്നും നികുതികൾക്ക് പുറമെ നൽകിയ ബില്ല് കണ്ട് കാർ ഉടമയുടെ കണ്ണ് തള്ളി 10,900 രൂപ. ബില്ല് കണ്ട ഞെട്ടലും നിരാശയും മാറാത്ത കാർ ഉടമ സർവീസ് സെൻ്ററിലെ ബില്ല് ഇൻ്റർനെറ്റിൽ അപ്ലോഡ് ചെയ്തു. തുടർന്ന് സൌജന്യ സേവനം എന്ന് പറഞ്ഞ് തന്നിൽ നിന്നും ചുമത്തിയ ഈ നിരക്ക് ന്യായമാണോ എന്ന് ചോദ്യം ചെയ്തു.

ALSO READ: അസാധ്യമായിരുന്നത് നിരന്തര ഇടപെടലിലൂടെ സർക്കാർ ഫുട്ബോൾ പ്രേമികൾക്കായി സമ്മാനിച്ചു, അർജൻ്റീനൻ ടീമിൻ്റെ കേരള സന്ദർശനത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി

തൻ്റെ കാറിൻ്റെ മൂന്നാമത്തെ ഫ്രീ സർവീസായിരുന്നു ഇതെന്നും ഒരു വർഷം മാത്രം പഴക്കമുള്ള കാർ 9000 കിലോമീറ്റർ പോലും ഇതുവരെ പൂർത്തീകരിച്ചിട്ടില്ലെന്നും ഉപയോക്താവ് ‘CarsIndia’ കമ്മ്യൂണിറ്റിയിൽ ബില്ലിൻ്റെ ചിത്രം പങ്കുവെച്ച് കൊണ്ട് ഉപയോക്താവ് പറഞ്ഞു. ബില്ല് അനുസരിച്ച്, ജിഎസ്ടി ഒഴികെ ഏകദേശം 10,900 രൂപയാണ് സർവീസ് സെൻ്റർ ഈടാക്കിയത്. എൻജിൻ ഓയിലിന് 2,159 രൂപ, ഓയിൽ ഫിൽട്ടറിന് 179 രൂപ, ഉപഭോഗവസ്തുക്കൾക്ക് 750 രൂപ, ബ്രേക്ക് ക്ലീനിങിന് 1,850 രൂപ, ഇൻജക്ടർ ക്ലീനിങിന് 1,350 രൂപ, എസി ഡക്റ്റ് ക്ലീനിങിന് 900 രൂപ, ഇൻ്റീരിയർ ക്ലീനിങിന് 1,650 രൂപ, 350 രൂപ എന്നിങ്ങനെയാണ് ബില്ലിൽ തുക ഈടാക്കിയിട്ടുള്ളതായി കാണുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News