കര്‍ഷക കോണ്‍ഗ്രസ് നേതാവിനെതിരെ വനിതാ നേതാവിന്റെ പരാതി

കര്‍ഷക കോണ്‍ഗ്രസ് നേതാവിനെതിരെ വനിതാ നേതാവിന്റെ പരാതി. സംസ്ഥാന ജനറല്‍ സെക്രട്ടറി അമ്പു വൈദ്യനെതിരെ ആണ് പരാതി. ദേശീയ നേതാവ് വര്‍ഗീസ് കല്‍പ്പകവാടിയുടെ മകന്‍ ആണ് അമ്പു വൈദ്യന്‍. അമ്പു അപമര്യാദയായി പെരുമാറിയെന്ന് പരാതിക്കാരി പറഞ്ഞു.

ദില്ലിയില്‍ വെച്ചാണ് സംഭവം നടന്നത്. സംഭവത്തിൽ കെ.സുധാകരന് പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ല. വിഡി സതീശനെ സമീപിച്ചിട്ടും നീതി കിട്ടിയില്ലെന്ന് പരാതിക്കാരി പറഞ്ഞു. ഒടുവിൽ ഗത്യന്തരമില്ലാതെ വനിതാ നേതാവ് മുഖ്യമന്ത്രിക്ക് പരാതി നൽകുകയായിരുന്നു. തുടർന്ന് അമ്പു വൈദ്യനെതിരെ മ്യൂസിയം പൊലീസ് കേസെടുത്തു. തനിക്ക് നീതി കിട്ടും വരെ പോരാട്ടം തുടരുമെന്ന് പരാതിക്കാരി ഉറപ്പിച്ച് പറഞ്ഞു. കൈരളി ന്യൂസിനോടാണ് പരാതിക്കാരിയുടെ പ്രതികരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News