വ്യാജമായി തയാറാക്കിയ ചിത്രം ഉപയോഗിച്ച് യുഡിഎഫ് സൈബർ സംഘം നടത്തുന്ന അപവാദ പ്രചാരണത്തിനെതിരെ നടപടി ആവശ്യപ്പെട്ട് ഖാദി ബോർഡ് വൈസ് ചെയർമാനും സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവുമായ പി ജയരാജൻ ഡിജിപിക്കും തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നൽകി. 2017 സെപ്‌തംബർ 7ന് പത്തനംതിട്ട പെരുനാട് പൊതുപരിപാടിയിൽ പങ്കെടുത്തപ്പോൾ എടുത്ത ഫോട്ടോയിലുണ്ടായിരുന്ന സിപിഐഎം ലോക്കൽ സെക്രട്ടറി റോബിൻ കെ തൊമസിന്റെ ഫൊട്ടോ വെട്ടിമാറ്റി പാലത്തായി പീഡനകേസ് പ്രതിയായ ബിജെപി നേതാവിന്റെ ചിത്രം ചേർത്താണ് കള്ളക്കഥ പ്രചരിപ്പിക്കുന്നത്.
ALSO READ: സൗന്ദര്യം തീരെയില്ലാത്തവര്‍ മോഹിനിയാട്ടത്തിലേക്ക് വരരുത്: അധിക്ഷേപം ആവര്‍ത്തിച്ച് കലാമണ്ഡലം സത്യഭാമ
വടകര മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി കെ കെ ശൈലജ ടീച്ചറെയും തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ ഏർപ്പെട്ട എന്നെയും വ്യക്തിപരമായി അധിക്ഷേപിക്കാനും വോട്ടർമാരിൽ തെറ്റിദ്ധാരണ സൃഷ്‌ടിക്കാനുമാണ് മോർഫ് ചെയ്‌ത ചിത്രം ഉപയോഗിച്ച് ശ്രമിക്കുന്നത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണിത്. കുറ്റവാളികൾക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു. നവമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന വ്യാജ ചിത്രവും ഒറിജിനൽ ഫോട്ടോയുമടക്കം പരാതിക്കൊപ്പം നൽകി.
ALSO READ: കലാമണ്ഡലം സത്യഭാമക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കണം; പ്രതിഷേധവുമായി ഡിവൈഎഫ്ഐ
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here