ഒരു വ്യാഴവട്ടം മുമ്പ്, കൃത്യമായി രേഖപ്പെടുത്തിയാല്‍ 2012 ല്‍ നിര്‍മാണം പൂര്‍ത്തിയായ വീടിന് സ്ഥിരം കെട്ടിട നമ്പര്‍ നമ്പര്‍ ലഭിച്ചില്ലെന്ന പരാതിയുമായാണ് തിരുവല്ല നെടുമ്പ്രം വട്ടപ്പറമ്പില്‍ വീട്ടില്‍ ഏലിയാമ്മ ചാക്കോ അദാലത്തിലെത്തിയത്. വീടിന്റെ മുന്‍പിലുള്ള പഞ്ചായത്ത് റോഡില്‍ നിന്ന് മതിയായ അകലമില്ലെന്ന കാരണം പറഞ്ഞാണ് അന്നത്തെ ഉദ്യോഗസ്ഥര്‍ അനധികൃത നമ്പര്‍ നല്‍കിയത് എന്നാണ് പഞ്ചായത്ത് അധികൃതരുടെ വാദം.
ALSO READ: നിരത്തിലിറങ്ങുമ്പോള്‍ നിയമം പാലിച്ചോ! കര്‍ശന പരിശോധനയുമായി പൊലീസും മോട്ടോര്‍ വാഹനവകുപ്പും
കെട്ടിടം ക്രമപ്പെടുത്തി ലഭിക്കാത്തതിനാല്‍ ബാങ്കില്‍ നിന്ന് വായ്പ കിട്ടുന്നില്ല, പഞ്ചായത്തില്‍ അടയ്ക്കേണ്ട കരവും മൂന്നിരട്ടിയായി. നോട്ടിഫൈഡ് റോഡ് അല്ലാത്തതിനാലും 2019 നവംബറില്‍ ചട്ടങ്ങള്‍ മാറുന്നതിനു മുന്‍പ് നിര്‍മാണം പൂര്‍ത്തിയായതിനാലും മൂന്നു മണിക്കൂറിനുള്ളില്‍ സ്ഥലം പരിശോധിച്ചു നമ്പര്‍ നല്‍കാന്‍ മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. ഇതുപ്രകാരം പഞ്ചായത്ത് സാങ്കേതിക വിഭാഗം സ്ഥലപരിശോധന നടത്തി കെട്ടിട നമ്പര്‍ നല്‍കി കരമടച്ച രസീത് മന്ത്രിയുടെ സാന്നിധ്യത്തില്‍ പഞ്ചായത്ത് സെക്രട്ടറി പരാതിക്കാരിക്ക് കൈമാറി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here