വികസിത ഭാരതം എന്ന തലക്കെട്ടില്‍ മോദിയുടെ കത്ത് വാട്സാപ്പില്‍; മോദി പെരുമാറ്റച്ചട്ടം ലംഘിച്ചതായി പരാതി

പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടും തുടര്‍ച്ചയായി മാതൃകാ പെരുമാറ്റ ചട്ടലംഘനം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് മോദി പ്രചരണം നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ പരാതി ചണ്ഡീഗഢ് റിട്ടേണിങ് ഓഫീസര്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി. വാട്‌സ് ആപ് സന്ദേശത്തിലുടെയും പ്രചാരണയോഗങ്ങള്‍ക്കെത്താന്‍ നാവികസേനാ വിമാനം ഉപയോഗിച്ചും മോദി ചട്ടലംഘനം നടത്തുന്നുവെന്നാണ് പരാതി.

ALSO READ: തെറ്റായ പരസ്യങ്ങളില്‍ ഖേദിക്കുന്നു; മാപ്പ് പറഞ്ഞ് പതഞ്ജലി

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് 24 മണിക്കൂറിനുള്ളിലായിരുന്നു വികസിത ഭാരതം എന്ന തലക്കെട്ടില്‍ മോദിയുടെ കത്ത് വാട്സാപ്പില്‍ ലക്ഷങ്ങള്‍ക്ക് ലഭിച്ചത്. വിദേശത്തുള്ള പൗരന്മാര്‍ക്കടക്കം കൂട്ടസന്ദേശമെത്തിയത് വ്യക്തിവിവര സുരക്ഷാപ്രശ്നവും ഉയര്‍ന്നിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് ചണ്ഡീഗഢ് സ്വദേശി മോദിക്കെതിരെ തെരഞ്ഞെടുപ്പ് കമീഷന്‍ സജ്ജമാക്കിയ സി-വിജില്‍ ആപ്പിലൂടെ പരാതി നല്‍കിയത്. പ്രഥമദൃഷ്ട്യാ മോദിയുടേത് പെരുമാറ്റ ചട്ടലംഘനമാണെന്ന് ചണ്ഡീഗഢ് റിട്ടേണിങ് ഓഫീസര്‍ വിനയ് പ്രതാപ് സിങ് സ്ഥിരീകരിച്ചു. ചണ്ഡീഗഢിലെ ജില്ലാ മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റിയാണ് പരാതി പരിശോധിച്ചത്.

തന്റെ അധികാരപരിധിയില്‍ കവിഞ്ഞ വിഷയമായതിനാല്‍ അവശ്യമായ നടപടിയെടുക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് പരാതി കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്ത് കൂട്ടമായി വാട്സാപ് സന്ദേശമയയ്ക്കുന്നത് ബിജെപി ഇപ്പോഴും തുടരുകയാണ്. മാത്രമല്ല, പെരുമാറ്റച്ചട്ടം നിലവില്‍ വന്ന ശേഷമാണ് ആന്ധ്ര, തമിഴ്നാട് സംസ്ഥാനങ്ങളിലെ പ്രചാരണയോഗങ്ങള്‍ക്കെത്താന്‍ മോദി നാവികസേനയുടെ ഹെലികോപ്റ്റര്‍ ഉപയോഗിച്ചത്. ഇതിനെതിരെ തൃണമൂല്‍ എംപിയായ സാകേത് ഗോഖലെ തെരഞ്ഞെടുപ്പ് കമ്മീഷന് നേരിട്ട് പരാതി നല്‍കിയിട്ടുണ്ട്. അതേസമയം, മോദിയടക്കമുള്ള ബിജെപി നേതാക്കള്‍ക്കെതിരെയുള്ള പരാതികളില്‍ കമീഷന്‍ നടപടി സ്വീകരിക്കുമോയെന്ന കാര്യത്തിലും സംശയം ബലപ്പെടുന്നുണ്ട്.

ALSO READ: കാക്കയെ പോലെ കറുത്തവനെന്ന് കലാമണ്ഡലം സത്യഭാമയുടെ അധിക്ഷേപം; നിയമനടപടിക്കൊരുങ്ങി ആര്‍എല്‍വി രാമകൃഷ്ണന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News