സുധാകരനെതിരായ കൂടോത്ര വിവാദത്തിൽ മ്യൂസിയം പൊലീസിന് പരാതി. എ എച് ഹാഫിസ് എന്നയാളാണ് പരാതി മ്യൂസിയം പൊലീസിന് കൈമാറിയത്. എഫ്ഐആർ ഇടാനും പുറത്തുവന്ന ശബ്ദരേഖകൾ പരിശോധിക്കാനും പരാതിയിൽ നിർദേശമുണ്ട്. അപായപ്പെടുത്താൻ ശ്രമം ഉണ്ടായി എന്ന സുധാകരന്റെ പുറത്തുവന്ന ശബ്ദരേഖകൾ പരിശോധിക്കും. ഏതൊക്കെ വകുപ്പുകൾ ചേർക്കണമെന്ന് പ്രാഥമിക അന്വേഷണത്തിനുശേഷം തീരുമാനിക്കും. മരണ ഭയം സൃഷ്ടിക്കൽ, അതിക്രമിച്ച് കടക്കൽ എന്നീ വകുപ്പുകൾ ചേർക്കാൻ ആലോചനയുണ്ട്.
കഴിഞ്ഞ ആഴ്ചയാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ വീടിന്റെ പരിസരത്ത് നിന്നും കൂടോത്ര വസ്തുക്കൾ കണ്ടെത്തിയത്. തെയ്യത്തിൻ്റെ രൂപവും തകിടുകളും വീടിന് സമീപം കുഴിച്ചിട്ട നിലയിലാണ് കണ്ടെടുത്തത്. ഇവ കണ്ടെടുക്കുന്നതിൻ്റെ ദൃശ്യങ്ങൾ അന്ന് പുറത്ത് വന്നിരുന്നു. സുധാകരൻ്റെ സാനിധ്യത്തിൽ തന്നെയാണ് വസ്തുക്കൾ പുറത്തെടുത്തത്. പല പ്രമുഖരും കോൺഗ്രസിന്റെ ഈ പ്രവണത പ്രബുദ്ധ കേരളത്തിന് അപമാനമാണെന്ന് പ്രതികരിച്ചു.
Also Read: തൃശൂരിൽ ഹൃദ്രോഗം ബാധിച്ച യുവാവ് ശസ്ത്രക്രിയയ്ക്കായി സുമനസുകളുടെ സഹായം തേടുന്നു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here