തിരുവനന്തപുരത്ത് റൂട്ട് കനാൽ ചികിത്സക്കിടെ സൂചി ഒടിഞ്ഞ് പല്ലിൽ കുടുങ്ങിയതായി പരാതി

ROOT CANAL

തിരുവനന്തപുരത്ത് റൂട്ട് കനാൽ ചികിത്സക്കിടെ സൂചി ഒടിഞ്ഞ് പല്ലിൽ കുടുങ്ങിയതായി പരാതി.നെടുമങ്ങാട് നന്ദിയോട് സ്വദേശിനി ശിൽപ ആർ ആണ് പരാതി ഉന്നയിച്ചിരിക്കുന്നത്.നെടുമങ്ങാട് ജില്ലാ ആശുപത്രിക്കെതിരെയാണ് പരാതി.

കഴിഞ്ഞ മാർച്ച് 29നാണ് ശിൽപയുടെ റൂട്ട് കനാൽ ശസ്ത്രക്രിയ കഴിഞ്ഞത്.സൂചി വായിലുള്ള കാര്യം ഒരാഴ്ചക്കുള്ളിൽ അറിഞ്ഞിരുന്നു. ഇക്കാര്യം ഡോക്ടറെ അറിയിച്ചപ്പോൾ പ്രശ്നം ഉണ്ടാവില്ലെന്നാണ് ഡോക്ടർമാർ മറുപടി നൽകിയതെന്ന് ശിൽപ പറഞ്ഞു.

ALSO READ; ദിലീപിൻ്റെ ശബരിമലയിലെ വിഐപി ദർശനം: പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു

പിന്നീട് മെഡിക്കൽ കോളേജിൽ എതിയെങ്കിലും റൂട്ട് കനാൽ ചെയ്ത സ്ഥലത്ത് തന്നെ ചികിത്സിക്കാൻ നിർദേശിച്ചു. ഇതോടെയാണ് ശില്പ പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്.നെടുമങ്ങാട് ജില്ലാ ആശുപത്രി സൂപ്രണ്ടിന് ശില്പ പരാതി നൽകി.

ENGLISH NEWS SUMMARY: Woman filed Complaint that the needle broke and got stuck in the tooth during root canal treatment in Thiruvananthapuram. The complaint was filed by Shilpa R, a native of Nedumangad Nandi. The complaint is against Nedumangad district hospital.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News