പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയത്തിൽ പാളിച്ച; കോൺഗ്രസ് നേതാക്കൾ എഐസിസിക്ക് പരാതി നൽകി

UDF

പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയത്തിൽ പാളിച്ചയെന്ന് കാണിച്ച് എഐസിസിക്ക് കോൺഗ്രസ് നേതാക്കളുടെ പരാതി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ്റെ ഏകപക്ഷീയ നടപടികളാണ് സ്ഥാനാർഥി നിർണയത്തിനു പിന്നിലെന്നും ഇത്  കോൺഗ്രസിന്  തിരിച്ചടിയായതായും നേതാക്കൾ പരാതിയിൽ പറയുന്നു. സ്ഥാനാർഥി നിർണയത്തിൽ സമവായമുണ്ടായില്ലെന്നും സരിനെ പിണക്കിയത് വി.ഡി. സതീശനാണെന്നും വിഷയത്തിൽ പാലക്കാട് ഡിസിസിയുടെ എതിർപ്പ് പരിഗണിച്ചില്ലെന്നും എഐസിസിക്ക് നൽകിയ പരാതിയിൽ നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.

ALSO READ: ‘പാര്‍ട്ടി പ്രവര്‍ത്തകരെ സുരേഷ് ഗോപി അപമാനിച്ചു’; പ്രധാനമന്ത്രിക്ക് പരാതി അയച്ച് ബിജെപി നേതാവ്

സുധാകരൻ എതിർത്തിട്ടും ഫലമുണ്ടായില്ല. വിഷയത്തിൽ മുതിർന്ന നേതാക്കൾക്കും അതൃപ്തിയുണ്ടെന്നും പാലക്കാട് കൈവിട്ടാൽ ഉത്തരവാദി സതീശൻ മാത്രമാണെന്നും നേതാക്കൾ പറഞ്ഞു. എഐസിസി നേതാവ് ദീപാ ദാസ് മുൻഷിക്കാണ് കോൺഗ്രസ് നേതാക്കൾ പരാതി നൽകിയിട്ടുള്ളത്. എന്നാൽ, തെരഞ്ഞെടുപ്പിനു ശേഷം പരാതി പരിശോധിക്കാമെന്നും  തൽക്കാലം വിവാദം ഒഴിവാക്കാനും ആയിരുന്നത്രെ എഐസിസിയുടെ നിർദേശം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News