ഗുളികയില്‍ മൊട്ടുസൂചി കണ്ടെന്ന പരാതി സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. വിതുര പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. വിവരാവകാശ പ്രവർത്തകൻ സത്യൻ്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
ആരോഗ്യവകുപ്പ് നൽകിയ പരാതിയിലും അന്വേഷണം ഉടൻ ആരംഭിക്കും. വിതുര താലൂക്ക് ആശുപത്രിയുടെ ഫാർമസിയിൽ നിന്ന് വിതരണം ചെയ്ത ഗുളികയിൽ മൊട്ടുസൂചി കണ്ടു എന്നായിരുന്നു പരാതി.
മേമല ഉരുളുകുന്ന് സ്വദേശിനി വസന്തയാണ് ഗുളികയിൽ മൊട്ടുസൂചി കണ്ടെന്ന പരാതി ഉന്നയിച്ചത്. സംഭവത്തിൽ ആരോഗ്യവകുപ്പ് റൂറല്‍ എസ്പിക്ക് പരാതി നല്‍കിയിട്ടുണ്ട്. ആരോപണത്തെ അടിസ്ഥാനമാക്കി ലഭിച്ച പരാതിയില്‍ അസ്വാഭാവികത ഉള്ള സാഹചര്യത്തിലാണ് ആരോഗ്യവകുപ്പ് ഡയറക്ടര്‍ പരാതി നല്‍കിയത്.
ആരോഗ്യവകുപ്പ് നടത്തിയ പരിശോധന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിയമപരമായി നീങ്ങാനുള്ള തീരുമാനം.സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്നാണ് പൊലീസിന് നല്‍കിയ പരാതിയില്‍ ആരോഗ്യവകുപ്പ് ആവശ്യപ്പെടുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here