വയനാട് ദുരന്തത്തിൽ അമിത് ഷായ്ക്ക് എതിരെ അവകാശ ലംഘന പരാതി

AMIT SHAH

വയനാട് ദുരന്തത്തില്‍ മുന്നറിയിപ്പ് സംബന്ധിച്ചുള്ള ആഭ്യന്തര മന്ത്രി അമിത് ഷായുടെ തെറ്റിധരിപ്പിക്കുന്ന പ്രസ്താവനക്കെതിരെ കൂടുതല്‍ അവകാശ ലംഘന നോട്ടീസുകള്‍, സിപിഐ രാജ്യസഭ അംഗം സന്തോഷ് കുമാര്‍ അവകാശ ലംഘന നോട്ടീസ് നല്‍കി. നേരത്തെ സിപിഐഎം അഗം വി ശിവദാസനും, കോണ്‍ഗ്രസ് അംഗം ജയറാം രമേശും അവകാശ ലംഘന നോട്ടീസ് നല്‍കിയിരുന്നു.

Also read:പിറന്നാൾ സമ്മാനത്തിനായി കൂട്ടിവച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി കുഞ്ഞു മിടുക്കി

വയനാട് ദുരന്തത്തില്‍ തെറ്റിധരിപ്പിക്കുന്ന പ്രസ്താവന നടത്തിയ കേന്ദ്ര ആഭ്യന്ത്ര മന്ത്രി അമിത് ഷാക്കെതിരെ ശക്തമായ വിമര്‍ശനമാണ് ഉയര്‍ന്നു വരുന്നത്. സംസ്ഥാന സര്‍ക്കാരിന് കൃത്യമായ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നാണ് അമിത് ഷാ രാജ്യസഭയിലും ലോക്‌സഭയിലും പറഞ്ഞത്. ജൂലൈ 23 മുതല്‍ ജൂലൈ 28 വരെ ഓരോ ദിവസവും കേന്ദ്ര കാലാവസ്ഥ വകുപ്പ് കേരളത്തിന് നല്‍കിയ മഴ മുന്നറിയിപ്പ് പരിശോധിച്ചാല്‍ അതില്‍ ഒരു ദിവസം പോലും അതിശക്തമായ മഴ സാധ്യതയായ ഓറഞ്ച് അലേര്‍ട് പോലും നല്‍കിയിട്ടില്ല എന്നതാണ് വസ്തുത.

ജൂലായ് 29 ന് ഉച്ചക്ക് 1 മണിക്ക് നല്‍കിയ മുന്നറിയിപ്പില്‍ പോലും വയനാട് ജില്ലക്ക് ഓറഞ്ച് അലേര്‍ട് മാത്രമാണ് നല്‍കിയത്. വയനാട്ടില്‍ ഉരുള്‍പൊട്ടല്‍ നടന്നതിന് ശേഷം ജൂലൈ 30 ന് അതിരാവിലെ 6 മണിക്ക് മാത്രമാണ് വയനാട്ടില്‍ അതിതീവ്ര മഴക്കുള്ള സാധ്യതയും റെഡ് അലേര്‍ട്ടും പ്രഖ്യാപിക്കുന്നത്. ഇക്കാര്യം സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്‍ അന്ന തന്നെ വ്.ക്തമാക്കിയിരുന്നതാണ്. ഈ സാഹചര്യത്തിലാണ് സഭയെ തെറ്റിധരിപ്പിച്ച അമിത് ഷാക്കെതിരെ അവകാശ ലംഘന നോട്ടീസ് നല്‍കിയത്,. നേരത്തെ തന്നെ സിപിഐഎം അംഗം വി ശിവദാസന്‍, കോണ്‍ഗ്രസ് അംഗം ജയറാം രമേശ് എന്നിവര്‍ അവകാശ ലംഘന നോട്ടീസ് നല്‍കിയിരുന്നു, ഇതിന് പിന്നാലെയാണഅ സിപിഐ അംഗമായ സന്തോഷ് കുമാറും അമിത് ഷാക്കെതിരെ അവകാശ ലംഘന നോട്ടീസ് നല്‍കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News