യുവനടിയുടെ പരാതി; നടൻ സിദ്ധിഖ് കോടതിയെ സമീപിച്ചു

യുവനടി നൽകിയ പരാതിയുടെ പകർപ്പും എഫ് ഐ ആർ വിവരങ്ങളും നൽകണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച് നടൻ സിദ്ദിഖ്. ഇതിനായി കോടതിയിൽ അപേക്ഷ സമർപ്പിച്ചു. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് അപേക്ഷ നൽകിയത്.

നേരത്തെ സിദ്ധിഖിനെതിരായ കേസിൽ പുതിയ നീക്കവുമായി പൊലീസ് രംഗത്തെത്തിയിരുന്നു. കേസിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. തിരുവനന്തപുരം കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നതിനാണ് പുതിയ സംഘം. തിരുവനന്തപുരം സിറ്റി ജില്ലാ ക്രൈം ബ്രാഞ്ചിനാണ് ചുമതല. ക്രൈം ബ്രാഞ്ച് എസ്.പി മധുസൂദനൻ അന്വേഷണത്തിന് മേൽനോട്ടം വഹിക്കും. ക്രൈം ബ്രാഞ്ച് എ സി പി ആണ് അന്വേഷണ ഉദ്യോഗസ്ഥൻ. തിരുവനന്തപുരം മ്യൂസിയം സ്റ്റേഷൻ എസ് എച്ച് ഒ, ഒരു വനിതാ എസ് ഐ എന്നിവർ സംഘത്തിലുണ്ട്. നടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയതിന് പിന്നാലെയാണിത്.

ALSO READ: കാസ്റ്റിങ് കൗച്ച് ആരോപണം; ജൂനിയർ ആർട്ടിസ്റ്റിന്റെ മൊഴിയെടുത്തു

മുകേഷിനെതിരായ കേസിലും പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ചു. എസ് പി പൂങ്കുഴലി അന്വേഷണത്തിന് മേൽനോട്ടം വഹിക്കും. ചേർത്തല ഡി വൈ എസ് പി ബെന്നി കെ.വി അന്വേഷണ ഉദ്യോഗസ്ഥൻ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News