കടയിൽ അതിക്രമിച്ച് കയറി മുളക് പൊടി എറിഞ്ഞ് വ്യാപാരിയെ ആക്രമിച്ച് പണം കവർന്നതായി പരാതി

attack

കടയിൽ അതിക്രമിച്ച് കയറി മുളക് പൊടി എറിഞ്ഞ് വ്യാപാരിയെ ആക്രമിച്ച് പണം കവർന്നതായി പരാതി. കോഴിക്കോട് നാദാപുരം തണ്ണീർപന്തലിൽ ടി ടി ഫ്രൂട്ട് സ്റ്റാൾ ഉടമ താവോടി താഴെ ഇബ്രാഹിം 53 നെയാണ് യുവാവ് അക്രമിച്ചത്. രാത്രി 7.30 ഓടെയാണ് സംഭവം.

ALSO READ: കൊല്ലം ആയൂരിൽ നിന്നും കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ തുടർ അന്വേഷണത്തിന് പൊലീസ് അപേക്ഷ നൽകി

കടയിൽ ഉണ്ടായിരുന്ന 11000 ത്തോളം രൂപ മോഷ്ടാവ് കവർന്നതായും പരാതി ഉണ്ട്.അക്രമം കണ്ട് സ്ഥലത്ത് എത്തിയ നാട്ടുകാരാണ് വ്യാപാരിയെ ആശുപത്രിയിൽ എത്തിച്ചത്.കടയിലെത്തിയ യുവാവ് മുളക് പൊടി എറിയുകയും പട്ടിക ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നെന്ന് ഇബ്രാഹിം പറഞ്ഞു.മർദ്ദനത്തിൽ പരിക്കേറ്റ ഇബ്രാഹിമിനെ നാദാപുരം ഗവ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരാതിയിൽ നാദാപുരം പൊലീസ് അന്വേഷണം ആരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News