പാരിപ്പള്ളി മെഡിക്കൽ കോളേജിലെ ഡോക്ടർക്കെതിരെ ലൈംഗിക പീഡന പരാതി

rape attempt

കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളേജിലെ ഡോക്ടർക്കെതിരെ പീഡന ശ്രമത്തിന് പരാതി. മെഡിക്കൽ കോളേജിലെ ജൂനിയർ വനിതാ ഡോക്ടറാണ് പരാതിക്കാരി. സർജനായ മറ്റൊരു ഡോക്ടർക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. സർജനായ സെർബിൻ മുഹമ്മദ് മദ്യം നൽകി പീഡിപ്പിക്കാൻ ശ്രമിച്ചു എന്നാണ് ആരോപണം.

മെഡിക്കൽ കോളേജിലെ റൂമിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് വനിതാ ഡോക്ടറുടെ പരാതി. ഡോ. സെർബിൻ മുഹമ്മദിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിട്ടുണ്ട്. പാരിപ്പളളി പൊലീസ് ഡോക്ടർക്കെതിരെ കേസെടുത്തു. പ്രതി ഒളിവിലാണെന്ന് പോലീസ് അറിയിച്ചു.

ALSO READ; ‘എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയുമായി ചേര്‍ന്ന് എല്‍ഡിഎഫ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഭരിക്കുന്നെന്ന പ്രചരണം വസ്തുതകള്‍ക്ക് നിരക്കാത്തത്’: സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ്

അതേസമയം, മറ്റൊരു സംഭവത്തിൽ മംഗലാപുരത്ത് ആശുപത്രിയില്‍ അതിക്രമം നടത്തിയതിന് മലയാളിക്ക് എതിരെ കേസെടുത്തു. ജീവനക്കാരെ ഉള്‍പ്പെടെ അസഭ്യം വിളിക്കുകയും കൈയേറ്റത്തിന് മുതിരുകയും ചെയ്‌തെന്നാണ് പരാതി. സമൂഹമാധ്യമങ്ങളില്‍ ആശുപത്രിയെ അധിക്ഷേപിച്ചതായും പരാതിയിലുണ്ട്.

NEWS SUMMERY: A complaint was submitted regarding an attempted harassment incident involving a doctor at Kollam Paripally Medical College. The complainant, a junior female doctor at the college, filed the report.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News