കോഴിക്കോട് 14 കാരനെ കാണാനില്ലെന്ന് പരാതി; അന്വേഷണം ആരംഭിച്ച് പൊലീസ്

student missing

കോഴിക്കോട് മായനാട് സ്വദേശിയായ 14 കാരനെ കാണാതായെന്ന് പരാതി. മുഹമ്മദ്‌ അഷ്‌വാക്ക് എന്ന കുട്ടിയെയാണ് കാണാതായത്. കോഴിക്കോട് പരപ്പിൽ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ് കാണാതായ മുഹമ്മദ്‌ അഷ്‌വാക്ക്. ഇന്നലെ വൈകീട്ട് മുതൽ മുഹമ്മദ്‌ അഷ്‌വാക്കിനെ കാണാതായതായി വീട്ടുകാർ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു

രാവിലെ പത്തുമണിക്കും വൈകിട്ട് നാലു മണിക്കും ഇടയിലാണ് കുട്ടി വീട്ടിൽനിന്ന് പുറത്തു പോയത്. അഷ്‌വാക്ക് പോകാനിടയുള്ള സ്ഥലങ്ങളിൽ പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്. കുട്ടിയുടെ തിരോധാനത്തിൽ മെഡിക്കൽ കോളേജ് പൊലീസാണ് അന്വേഷണം നടത്തുന്നത്.

News summary: A complaint has been filed that a 14-year-old boy from Mayanad, Kozhikode is missing. The boy has been identified as Mohammed Ashwak. The missing boy is a class 9 student of Parappil School, Kozhikode.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News