പിന്നേയ്.., ഞങ്ങളെ ജീവൻ വെച്ചാണല്ലോ നിങ്ങൾടെയൊരു പരീക്ഷണം!; അമേരിക്കയിലെ ഗവേഷണ കേന്ദ്രത്തില്‍ നിന്ന് 43 കുരങ്ങുകൾ ചാടിപ്പോയി

അമേരിക്കയിലെ സൗത്ത് കരോലിനയിലുള്ള ഗവേഷണ കേന്ദ്രത്തില്‍ നിന്ന് 43 കുരങ്ങുകൾ ചാടിപ്പോയതായി പരാതി. വ്യാഴാഴ്ച ഉച്ചയ്ക്കാണ് സംഭവം. സൗത്ത് കരോലിനയിലെ ആൽഫ ജനസിസ് ഗവേഷണ കേന്ദ്രത്തില്‍ നിന്നുമാണ് കുരങ്ങുകൾ ചാടിപ്പോയിരിക്കുന്നത്. റീസസ് മക്കാക് വിഭാഗത്തിൽപ്പെട്ട 43  കുരങ്ങുകളെയാണ് കാണാതായിരിക്കുന്നതെന്ന് സംഭവമന്വേഷിക്കുന്ന യെമസ്സേ പൊലീസ് അറിയിച്ചു. കുരങ്ങുകളെ താമസിപ്പിച്ചിരുന്ന കൂടിന്‍റെ വാതില്‍ അടയ്ക്കാന്‍ ജീവനക്കാരൻ മറന്നുപോയതാണ് അവ ചാടിപ്പോകാന്‍ കാരണമെന്ന് സ്ഥാപനത്തിൻ്റെ സിഇഒ ഗ്രെഗ് വെസ്റ്റര്‍ഗാഡ് അമേരിക്കൻ ചാനലായ സിബിഎസ് ന്യൂസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ALSO READ: ഇന്ത്യന്‍ സമ്പദ്ഘടനയുടെ നട്ടെല്ലിനേറ്റ ‘എട്ടിന്റെ പണി’ക്ക് ഇന്ന് എട്ടാണ്ട്; ജനം കണ്ണീര് കുടിച്ച ‘സംഘടിത കൊള്ള’യുടെ ദിനങ്ങള്‍

ബോഫറ്റ് കൗണ്ടിയിലെ കാസല്‍ ഹാള്‍ റോഡിലുള്ളതാണ് ഗവേഷണ കേന്ദ്രം. പ്രത്യേക കൂടുകളിൽ താമസിച്ചിരുന്ന കുട്ടിക്കുരങ്ങുകളാണ് ഇവയെന്നും 4 മുതൽ 5 കിലോഗ്രാം വരെ മാത്രം ഭാരമുള്ളതാകയാൽ ഇവയെ പരീക്ഷണങ്ങൾക്കായി ഉപയോഗിച്ചിരുന്നില്ലെന്നും അധികൃതർ പറഞ്ഞു. കുരങ്ങുകൾ കൂട്ടത്തോടെ ചാടിപ്പോയ സംഭവമായതിനാൽ ഇവ ജനവാസ കേന്ദ്രങ്ങളിലെത്തി പ്രശ്നങ്ങൾ ഉണ്ടാക്കുമോയെന്ന ആശങ്കയും അധികൃതർക്കുണ്ട്. അതിനാൽ പൊതുജനങ്ങൾക്ക് ഇക്കാര്യത്തിൽ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. കെണികളുപയോഗിച്ചും തെര്‍മല്‍ ഇമേജിങ് ക്യാമറകള്‍ വഴിയും കുരങ്ങുകളെ പിടികൂടാനുള്ള ശ്രമങ്ങൾ നടത്തി വരികയാണ് നിലവിലെന്ന് അധികൃതർ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here