പത്തനംതിട്ടയിൽ കരോൾ സംഘത്തെ മറ്റൊരു സംഘം ആക്രമിച്ചതായി പരാതി, 4 പേർ പൊലീസ് കസ്റ്റഡിയിൽ

പത്തനംതിട്ട തിരുവല്ല കുമ്പനാട്ട് കരോൾ സംഘത്തിനു നേരെ സംഘം ചേർന്ന് ആക്രമണം നടത്തിയതായി പരാതി. കുമ്പനാട് എക്സോഡസ് ചർച്ച് കരോൾ സംഘത്തിന് നേരെയാണ് ആക്രമണം നടന്നത്. ആക്രമണത്തിൽ സ്ത്രീകളടക്കം എട്ടോളം പേർക്ക് പരുക്കേറ്റു. കഴിഞ്ഞ ദിവസം രാത്രി 1.30 ഓടു കൂടിയാണ് ആക്രമണം നടന്നത്. കരോൾ സംഘം അവസാന വീട് സന്ദര്‍ശിക്കാനൊരുങ്ങുന്നതിനിടെ പത്തിലധികം വരുന്ന സംഘം അപ്രതീക്ഷിതമായി ആക്രമണം നടത്തുകയായിരുന്നെന്നാണ് പരാതി.

ALSO READ: മാസ്റ്റർ ബ്രെയിൻ കുടുങ്ങി; വെർച്വൽ തട്ടിപ്പിൽ പശ്ചിമബംഗാളിലെ യുവമോർച്ച നേതാവിനെ പൂട്ടി കേരള പൊലീസ്

ആക്രമണത്തിൽ സ്ത്രീകള്‍ക്കും പാസ്റ്റര്‍ അടക്കമുള്ളയാളുകള്‍ക്കും പരുക്കേറ്റു. ആരുടെയും പരുക്കുകൾ ഗുരുതരമല്ല. പരുക്കേറ്റയാളുകൾ ആശുപത്രിയില്‍ ചികിത്സ തേടി മടങ്ങിയെന്നാണ് വിവരം.

ALSO READ: വയനാടിനെ മറക്കരുത്; പുത്തുമലയിലെ പുൽക്കൂട് പരാമർശിച്ച് ഓർത്തഡോക്സ് സഭാധ്യക്ഷൻ

അതേസമയം വാഹനത്തിന് കടന്നുപോവാന്‍ ആവശ്യമായ സ്ഥലം കൊടുക്കാതിരുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നും വാഹനത്തിൻ്റെ ലൈറ്റ് ഡിം ചെയ്യാത്തതും പ്രശ്നങ്ങൾക്ക് ഇടയാക്കിയെന്നും സംഭവത്തിൽ രാഷ്ട്രീയമില്ലെന്നും കൊയ്പുറം പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ സുരേഷ്, ജിത്തു, ഷെറിൻ, ജിബിൻ എന്നീ 4 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News