നിലമ്പൂരില്‍ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ കയറി സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദ്ദിച്ചതായി പരാതി

crime

നിലമ്പൂരില്‍ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ കയറി സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദ്ദിച്ചതായി പരാതി. വണ്ടൂര്‍ നടുവത്ത് ശാന്തി ഗ്രാമം സ്വദേശി ഹാസിര്‍ കല്ലായി എന്ന 50 കാരനാണ് മര്‍ദ്ദനമേറ്റത്. മദ്യലഹരിയില്‍ എത്തിയ ഒരാളാണ് ഹാസിറിനെ ആക്രമിച്ചത്.

ഡിപ്പോയിലെ പഴയ എടിഎം കൗണ്ടറിന് നേരെ കല്ലെറിയുന്നത് തടയാന്‍ ശ്രമിച്ചപ്പോഴായിരുന്നു ആക്രമണം. ആളുകള്‍ എത്തിയതോടെ അക്രമി ഓടി രക്ഷപ്പെട്ടു. പരിക്കേറ്റ ഹാസിറിനെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ALSO READ:വിദ്യാര്‍ത്ഥിനിയെ കാറില്‍ കയറ്റി ക്രൂരമായി പീഡിപ്പിച്ചു; മൂന്ന് പേര്‍ പിടിയില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News