ഉത്തർപ്രദേശിൽ ഏഴുവയസുകാരന്റെ ഇടതു കണ്ണിനു പകരം വലതു കണ്ണിൽ ശസ്ത്രക്രിയ നടത്തിയതായി പരാതി

Operation

ഉത്തർപ്രദേശിലെ ​ ഗ്രേറ്റർ നോയിഡയിലെ ആനന്ദ് സ്പെക്ട്രം ആശുപത്രിയിൽ ഏഴുവയസുകാരന്റെ ഇടതു കണ്ണിനു പകരം വലതു കണ്ണിൽ ശസ്ത്രക്രിയ നടത്തിയതായി പരാതി. നവംബർ 12നാണ് പരാതിക്കാസ്പദമായ സംഭവം. ഏഴുവയസുകാരൻ യുധിഷ്ഠിരന്റെ കണ്ണിൽ നിന്ന് ഇടയ്ക്കിടെ വെള്ളം വരുന്നതിനാലാണ് ആശുപത്രിയിൽ ചികിത്സ തേടിയത്.

ആനന്ദ് സ്പെക്ട്രം ആശുപത്രിയിലെ ഡോക്ടർ ആനന്ദ് വർമയാണ് കുട്ടിയെ ചികിത്സിച്ചതെന്നും. കുട്ടിയുടെ കണ്ണിൽ പ്ലാസ്റ്റിക് പോലെയൊരു വസ്തുവിന്റെ സാന്നിധ്യമുള്ളതായി പരിശോധനയ്ക്ക് ശേഷം അറിയിച്ചെന്നും. അതിനാൽ ശസ്ത്രക്രിയ നടത്തണമെന്നും ഡോക്ടർ പറഞ്ഞതായി കുട്ടിയുടെ അച്ഛൻ നിതിൻ ഭട്ടി പറഞ്ഞു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ശസ്ത്രക്രിയ നടന്നത്. 45,000 രൂപ ശസ്ത്രക്രിയക്ക് ചെലവായെന്നും കുട്ടിയുടെ പിതാവ് അറിയിച്ചു.

Also Read: വാട്‌സ്ആപ്പ് നിരോധിക്കണമെന്ന് ഹര്‍ജി ; നിര്‍ണായക തീരുമാനവുമായി സുപ്രീംകോടതി

ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് കുട്ടിയുടെ ഇടതു കണ്ണിനു പകരം വലതു കണ്ണിലാണ് ശസ്ത്രക്രിയ ചെയ്തത് ശ്രദ്ധയിൽപ്പെട്ടത്. ഈ കാര്യം ആശുപത്രി അധികൃതരെ അറിയിച്ചപ്പോൾ ഡോക്ടറും മറ്റ് ജീവനക്കാരും രക്ഷിതാക്കളോട് മോശമായി പെരുമാറുകയുണ്ടായി. ഗൗതം ബുദ്ധ ന​ഗറിലെ ചീഫ് മെഡിക്കൽ ഓഫീസർക്ക് കുട്ടിയുടെ രക്ഷിതാക്കൾ പരാതി നൽകിയിട്ടുണ്ട്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News