കോഴിക്കോട് എകരൂലിൽ ചികിത്സാപ്പിഴവിനെ തുടർന്ന് യുവതിയും ഗർഭസ്ഥ ശിശുവും മരിച്ചതായി പരാതി

medical malpractice

യുവതിയും ഗർഭസ്ഥ ശിശുവും മരിച്ചത് ചികിത്സാപ്പിഴവിനെ തുടർന്നെന്നാരോപണം കുടുംബം ആശുപത്രിക്കെതിരെ പൊലീസിൽ പരാതി നൽകി. അത്തോളി മലബാർ മെഡിക്കൽ കോളേജിലാണ് സംഭവം. കഴിഞ്ഞ ശനിയാഴ്ചയാണ് പ്രസവവേദനയെ തുടർന്ന് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രസവവേദന അധികമായിട്ടും സിസേറിയൻ അടക്കമുള്ള കാര്യങ്ങൾ വേണ്ട എന്നാണ് ആശുപത്രി അധികൃതർ പറഞ്ഞതെന്നാണ് കുടുംബം പറയുന്നത്. തുടർന്ന് ഇന്നലെ അവസ്ഥ ഗുരുതരമാകുകയും കുട്ടി മരിക്കുകയും ചെയ്തു. കൃത്യമായ രീതിയിലുള്ള പരിചരണം കുട്ടിക്ക് ലഭിച്ചില്ലായെന്ന് കുടുംബം ആരോപിക്കുന്നു. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

Also Read: ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിച്ച് കബളിപ്പിച്ചു, പോപ്പുലർ ഫിനാൻസിന് ഏഴു ലക്ഷം പിഴ ചുമത്തി ഉപഭോക്തൃ കോടതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News