അജ്ഞാതൻ കത്തികാണിച്ച് ബലാസംഗം ചെയ്‌തെന്ന് പെൺകുട്ടി; പരാതിയിൽ പിടിയിലായത് ഓൺലൈൻ സുഹൃത്ത്

crime

അജ്ഞാതൻ കത്തികാണിച്ച് ഭീഷണിപ്പെടുത്തി ബലാസംഗം ചെയ്‌തെന്ന് പെൺകുട്ടിയുടെ പരാതി. ചെന്നൈലുണ്ടായ സംഭവത്തിൽ പിടിയിലായത് പെൺകുട്ടിയുടെ ഓൺലൈൻ സുഹൃത്ത്. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയ്ക്ക് നേരെ ലൈംഗികചൂഷണം നടത്തിയ ഇയാളെ പോക്സോ നിയമപ്രകാരം ജയിലിലടച്ചു. ചെന്നൈക്കടുത്തുള്ള പെരുമ്പാക്കത്തെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ് ലൈംഗികാതിക്രമത്തിന് ഇരയായത്.

വീട്ടിൽ കരഞ്ഞുകൊണ്ടിരിക്കുകയായിരുന്ന പെൺകുട്ടിയോട് അയൽവാസികൾ കാര്യം തിരക്കിയപ്പോളാണ് അജ്ഞാതൻ കത്തികാണിച്ച് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തെന്നു പറഞ്ഞത്. മാതാപിതാക്കൾ വീട്ടിലില്ലാത്ത സമയത്ത് എത്തിയ അക്രമി കുടിക്കാൻ വെള്ളം ചോദിച്ചു. വെള്ളമെടുക്കുന്നതിനിടെ വീട്ടിനുള്ളിൽ കയറി ഇയാൾ ഭീഷണിപ്പെടുത്തുകയുമായിരുന്നു, പെൺകുട്ടി പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസിൽ പരാതി നൽകി.

Also Read; ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് ആക്രമണം; രണ്ടു പോലീസുകാർക്ക് പരിക്ക്

എന്നാൽ, പൊലീസിന്റെ ചോദ്യംചെയ്യലിൽ പെൺകുട്ടിയിൽ നിന്ന് പരസ്പര വിരുദ്ധമായ മൊഴിയാണ് ലഭിച്ചത്. കൈയിലെ മുറിവ് കത്തികൊണ്ട് ഉണ്ടായതല്ലെന്ന് ചോദ്യംചെയ്യലിൽ വ്യക്തമായി. സമീപത്തെ വീട്ടിലെ സിസിടിവി ദൃശ്യങ്ങളിൽ പെൺകുട്ടിയോടൊപ്പം ഒരു യുവാവ് വീട്ടിനുള്ളിലേക്കു കയറുന്നതിന്റെയും കുറേക്കഴിഞ്ഞ് ഇറങ്ങിപ്പോകുന്നതിന്റെയും ദൃശ്യങ്ങൾ ലഭിച്ചു. താൻ സാമൂഹികമാധ്യമം വഴി പരിചയപ്പെട്ട സുഹൃത്താണ് അയാളെന്ന് കുട്ടി സമ്മതിക്കുകയും ചെയ്തു. വീനടത്തി. വീട്ടുകാരെ ഭയന്നാണ് അജ്ഞാതന്റെ കഥ മെനഞ്ഞതെന്നും പെൺകുട്ടി അറിയിച്ചു.

Also Read; ‘കൊടകര കള്ളപ്പണക്കേസ്; കെ സുരേന്ദ്രൻ ഒരു കോടി തട്ടിയെടുത്തു’: തിരൂർ സതീഷ്

പൊലീസിന്റെ അന്വേഷണത്തിൽ എലഫന്റ് ഗേറ്റ് സ്വദേശിയായ ദിനേഷ് (19) എന്നയാൾ പിടിയിലായി. പെരുമ്പാക്കത്ത് ജോലിക്കു വന്നപ്പോഴാണ് കൂട്ടുകാരിയുടെ ക്ഷണമനുസരിച്ച് വീട്ടിൽ കയറിയതെന്ന് അയാൾ പറഞ്ഞു. നാടൻ പാട്ട് കലാകാരൻ കൂടിയായ ദിനേഷ് മയക്കുമരുന്നു കേസുകളിൽ പ്രതിയാണെന്ന് പൊലീസ് വ്യക്തമാക്കി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News