ചെളിവെള്ളം ദേഹത്ത് തെറിപ്പിച്ചതിന്റെ പേരിൽ വാക്കുതർക്കം; അച്ഛനെയും മകനെയും റോഡിലൂടെ വലിച്ചിഴച്ചു, കൊച്ചിയിൽ നടന്ന കൊടും ക്രൂരതയുടെ ദൃശ്യങ്ങൾ പുറത്ത്

എറണാകുളത്ത് അച്ഛനെയും മകനെയും റോഡിലൂടെ വലിച്ചിഴച്ചു കൊണ്ട് പോയതായി പരാതി. എറണാകുളം ചിറ്റൂർ ഫെറിക്കു സമീപം ഇന്നലെ രാത്രിയായിരുന്നു പരാതിക്കാസ്പദമായ സംഭവമുണ്ടായത്. ലോറി ഡ്രൈവറായ അക്ഷയ്, പിതാവ് സന്തോഷ് എന്നിവരെ കാര്‍ യാത്രക്കാർ റോഡിലൂടെ വലിച്ചിഴച്ചു കൊണ്ടു പോയതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നു. റോഡിലെ ചെളിവെള്ളം ദേഹത്ത് തെറിപ്പിച്ചതിനെ തുടർന്നുള്ള വാക്കുതര്‍ക്കത്തിൻ്റെ പേരിലായിരുന്നു ആക്രമണം. ഇരുകൂട്ടരും നൽകിയ പരാതിയിൽ ചേരാനെല്ലൂർ പൊലീസ് കേസെടുത്തു.

Also Read; ഇന്ത്യയിൽ സാമ്പത്തിക അസമത്വം രൂക്ഷം; വളര്‍ച്ച നിരക്കില്‍ ഇടിവുണ്ടാകുമെന്ന് സമ്മതിച്ച് കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News