അതിരപ്പിള്ളിയില്‍ പ്രാദേശിക മാധ്യമ പ്രവര്‍ത്തകനെ മര്‍ദിച്ചതായുള്ള പരാതിയില്‍ സിഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്. അതിരപ്പള്ളി എസ് എച്ച് ഒ ഹെന്‍ഡ്രിക് ഗ്രോമികിന് എതിരെയാണ് അന്വേഷണം.
തൃശൂര്‍ റൂറല്‍ എസ്പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നോര്‍ത്ത് സോണ്‍ ഐജിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. റൂബിന് ലാലിന്റെ അറസ്റ്റില്‍ ഹെന്‍ഡ്രിക് ഗ്രോമിക് ഗുരുതര ചട്ടലംഘനം നടത്തിയതായി പ്രഥമ ദൃഷ്ട്യാ വ്യക്തമാണെന്നും ഉത്തരവില്‍ പരാമര്‍ശമുണ്ട്. ഗ്രോമിക്കിന്റെ നടപടി പൊലീസ് സേനയുടെ പ്രതിച്ഛായ ഇല്ലാതാക്കിയെന്നും ഉത്തരവില്‍ പറയുന്നു.
ALSO READ:‘ശിവകുമാര്‍ പറഞ്ഞതിനെ ഭ്രാന്ത് എന്നല്ലാതെ വേറെ എന്ത് പദമാണ് പറയേണ്ടത്’: എം വി ഗോവിന്ദന് മാസ്റ്റര്‍
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here