സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദിന്റെ മറവില്‍ കെഎസ്യു അക്രമം അഴിച്ചുവിട്ടതായി പരാതി. ആലുവ അല്‍ അമീന്‍ കോളേജിലാണ് വിദ്യാര്‍ത്ഥികളും പ്രിന്‍സിപ്പലും ആക്രമിക്കപ്പെട്ടത്. അക്രമത്തില്‍ കെഎസ്യുവിനെതിരെ പ്രതിഷേധം കടുപ്പിക്കുകയാണ് വിദ്യാര്‍ത്ഥികള്‍.
കഴിഞ്ഞദിവസം കെഎസ്യു സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത വിദ്യാഭ്യാസ ബന്ദിനിടെയാണ് ആലുവ അല്‍ അമീന്‍ കോളേജില്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും നേരെയുള്ള ആക്രമണം നടന്നത്. രാവിലെ ആരും കോളേജില്‍ പ്രവേശിക്കാതിരിക്കാനായി ഗേറ്റ് ചങ്ങലയിട്ട് പൂട്ടിയിട്ടായിരുന്നു കെഎസ്യു പ്രവര്‍ത്തകര്‍ സമരമാരംഭിച്ചത്. കോളേജ് അധികൃതര്‍ക്ക് സമരം സംബന്ധിച്ചുള്ള നോട്ടീസ് നല്‍കാതെ നടന്ന സമരം യുജി അഡ്മിഷന്‍ നടപടികളും തടസ്സപ്പെടുത്തി.
Also Read: തുറമുഖ വികസനം – ഒരു റിയൽ കേരള സ്റ്റോറി
കോളേജിലെത്തിയ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും ക്യാമ്പസിനുള്ളില്‍ കയറ്റാതെ തടഞ്ഞുവച്ച സംഘടനാ പ്രവര്‍ത്തകര്‍ തെറിയും ഭീഷണിയും മുഴക്കി. പിന്നാലെ വിദ്യാര്‍ഥികള്‍ക്കും പ്രിന്‍സിപ്പലടക്കമുള്ള അധ്യാപകര്‍ക്കും നേരെ അക്രമം അഴിച്ചുവിട്ടുവെന്നും പരാതി ഉയരുന്നുണ്ട്. പുറത്തുനിന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും അക്രമത്തിന് നേതൃത്വം നല്‍കിയെന്നാണ് വിദ്യാര്‍ഥികളുടെ ആരോപണം. നിരന്തരം വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുകയും വിദ്യാര്‍ത്ഥി സമൂഹത്തിന് നേരെ അക്രമം അഴിച്ചു വിടുകയും ചെയ്യുന്ന കെഎസ്യുവിനെ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്തണമെന്നാണ് എസ്എഫ്‌ഐയുടെ ആഹ്വാനം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here