പാലക്കാട് മണ്ഡലത്തിൽ ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ട് നേതാക്കൾ മുക്കിയെന്ന് പരാതി. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ബി ജെ പി കേന്ദ്രനേതൃത്വം നൽകിയ 10 കോടിയും പിരിച്ച നാലുകോടിയും മുക്കിയതിനെച്ചൊല്ലി പാലക്കാട്ടെ ബിജെപിയിൽ കലാപം രൂക്ഷമായിരിക്കുകയാണ്. തട്ടിപ്പ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഒരുവിഭാഗം അഖിലേന്ത്യ നേതൃത്വത്തിന് കത്ത് നൽകി.
Also read:കെഎസ്ആർടിസി ഡ്രൈവിങ് സ്കൂൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു
നേതാക്കൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ കോടികൾ അടിച്ചു മാറ്റിയതിൽ പാലക്കാട്ടെ ബിജെപിയിൽ കലാപം രൂക്ഷമായി. ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ്റെയും, വി മുരളീധരൻ്റെയും അടുത്ത ആളായ സി കൃഷ്‌ണകുമാറായിരുന്നു പാലക്കാട്ട് ലോക്സഭാ മണ്ഡലം എൻഡിഎ സ്ഥാനാർഥി. കേരളത്തിലെ എ ക്ലാസ് മണ്ഡലങ്ങളുടെ പട്ടികയിൽ പാലക്കാടിനെ ഉൾപ്പെടുത്തി 10 കോടി രൂപയാണ് കേന്ദ്രത്തിൽനിന്ന് വാങ്ങിയത്. സ്വന്തംനിലയിൽ പിരിച്ചത് കോടികൾ വരുമെങ്കിലും കണക്കിൽ കാണിച്ചത് നാലുകോടി മാത്രമെന്നും കേന്ദ്ര നേതാക്കൾക്ക് അയച്ച പരാതിയിലുണ്ട്.
കെ സുരേന്ദ്രന്റെ അടുത്തയാളായ നേതാവിനായിരുന്നു പാലക്കാട് മണ്ഡലത്തിന്റെ ചുമതല. ഈ നേതാവ് നാലുലക്ഷം രൂപ ശമ്പളമായും ഇന്നോവ കാറും ഡ്രൈവറുടെ ശമ്പളവും വേറെയും വാങ്ങിയെന്നുമാണ് പരാതി. ഔദ്യോഗിക പക്ഷത്തിന്റെ അടുപ്പക്കാർക്കു മാത്രമാണ് തുക വിതരണം ചെയ്‌തതെന്നും ആക്ഷേപമുണ്ട്. പാലക്കാട് എല്ലാ ചെലവും കൂട്ടിയാൽ അഞ്ചുകോടിയിൽ താഴെയേ വരൂ.
Also read:ജമ്മു കശ്മീരിലെ ദോഡയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു
ബാക്കിതുക ചുമതലക്കാരായ നേതാക്കൾ വീതംവച്ചുവെന്നും കത്തിൽ പറയുന്നു. വരാനിരിക്കുന്ന പാലക്കാട് നിയമസഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പിൽ ഔദോഗികപക്ഷ നേതാക്കൾ സ്ഥാനാർഥിയാകാൻ തയ്യാറെടുക്കുന്നത് ഫണ്ട് തട്ടിപ്പ് ലക്ഷ്യം വച്ചാണെന്നും പരാതിയിൽ ഉണ്ട്. പാലക്കാട് ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപിയിലെ ഫണ്ട് വിവാദം നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here