തൃശൂരിൽ പണയം വച്ച സ്വർണാഭരണവും പണവും തട്ടിയെടുത്തതായി പരാതി

തൃശൂർ ചേലക്കരയിൽ പണയം വച്ച സ്വർണാഭരണവും പണവും തട്ടിയെടുത്തതായി പരാതി. കിള്ളിമംഗലം കുറുക്കംമൂച്ചിക്കൽ വീട്ടിൽ റസാഖ് ആണ് തട്ടിപ്പിനിരയായത്. പാഞ്ഞാൾ സ്വദേശി പുഴങ്കര വീട്ടിൽ സുരേഷ് കുമാറിനെതിരെയാണ് പരാതി ഉയർന്നിട്ടുള്ളത്. ചേലക്കരയിലെ ഡോക്ടേഴ്സ് ടവറിൽ പ്രവർത്തിക്കുന്ന ശ്രീപാദം ഗോൾഡ് ലോൺ എന്ന സ്ഥാപനത്തിൽ റസാഖ് ഏഴു പവൻ സ്വർണം പണയം വച്ചിരുന്നു.

Also read:ഫെഫ്ക്കയിലെ അംഗങ്ങൾക്കെതിരായ ആരോപണം: അറസ്റ്റിലേക്ക് കടന്നാൽ അവരെ സസ്പെൻ്റ് ചെയ്യുമെന്ന് ബി ഉണ്ണികൃഷ്ണൻ

വായ്പ എടുത്ത തുകയായ മൂന്നു ലക്ഷം രൂപ തിരിച്ചടക്കാൻ എത്തിയപ്പോൾ സുരേഷ് കുമാർ പണം വാങ്ങി വെക്കുകയും സ്വർണം വൈകിട്ട് ബാങ്ക് ലോക്കറിൽ നിന്നും എടുത്തു തരാം എന്ന് അറിയിക്കുകയും ചെയ്തു. എന്നാൽ വൈകീട്ട് ചെന്നപ്പോൾ സ്ഥാപനം പൂട്ടികിടക്കുകയായിരുന്നു എന്നും, ഫോണിൽ വിളിച്ചു നോക്കിയപ്പോൾ ഫോൺ സ്വിച്ച് ഓഫ് ആണെന്നും റസാഖ് പറഞ്ഞു. സംഭവത്തിൽ സുരേഷ് കുമാറിനെതിരെ റസാഖ് ചേലക്കര പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News