കോഴിക്കോട് പെട്രോൾ പമ്പിൽ വനിതാ ജീവനക്കാരിയുൾപ്പടെ മൂന്ന് പേരെ അഞ്ചം​ഗ മദ്യപസംഘം ആക്രമിച്ചതായി പരാതി

Crime

കോഴിക്കോട്: അത്തോളിയിലെ വി കെ റോഡ് ഓഷ്യൻ പെട്രോൾ പമ്പിൽ വനിതാ ജീവനക്കാരി ഉൾപ്പെടെ മൂന്ന് ജീവനക്കാരെ മദ്യപിച്ചെത്തിയ അഞ്ച് അംഗ സംഘം ആക്രമിച്ചതായി പരാതി. ഞായറാഴ്ച ഉച്ചക്ക് 2.10 ഓടെയാണ് പാരാതിക്കാസ്പദമയ സംഭവം ഉണ്ടായത്.

രണ്ട് പേരടങ്ങിയ കുടുംബം പെട്രോൾ നിറയ്ക്കാൻ എത്തിയതാണ് സംഭവങ്ങളുടെ തുടക്കം. 3000 രൂപയ്ക്ക് പെട്രോൾ അടിച്ച ശേഷം 500 രൂപ ക്യാഷായി നൽകുകയും അതിനുശേഷം ബാക്കി 2500 യുപിഐ ഇടപാടുമായി നൽകാം എന്ന് പറയുകയായിരുന്നു.

Also Read: ആദ്യം ഫ്രണ്ട്ഷിപ്പ് പിന്നെ മതി പഠനം! പെൺസുഹൃത്തിനെ വിദേശത്തേക്കയച്ച അച്ഛന് നേരെ വെടിയുതിർത്ത് യുവാവ്

എന്നാൽ ഗൂഗിൾ പേ വഴി നൽകിയ തുക പമ്പിൻ്റെ അക്കൗണ്ടിൽ ലഭിച്ചതായി സന്ദേശം ലഭിച്ചില്ല എന്ന കാര്യം പമ്പ് ജീവനക്കാരി അവരെ അറിയിച്ചു. വീട്ടമ്മയുടെ മൊബൈലിൽ ക്യാഷ് പോയ വിവരം കാണിക്കുകയും ചെയ്തു. സംശയം തോന്നിയ ജീവനക്കാരി സഹപ്രവർത്തകനെ വിളിച്ച് ക്യാഷ് ക്രെഡിറ്റായി ഉറപ്പുവരുത്തി.

Also Read: അച്ഛനുമായി സ്വത്ത് തര്‍ക്കം; യുപിയില്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് സ്‌കൂളിന് പുറത്തുവെച്ച് വിഷം നല്‍കി അജ്ഞാതര്‍

ഇവരുടെ തൊട്ടുപുറകെ മറ്റൊരു കാറിൽ മദ്യപിച്ച് എത്തിയ അഞ്ച് അംഗ സംഘം ഈ ഗൂഗിൾ പേ ഇടപാടിനെ ചോദ്യം ചെയ്തു. ഇവർക്ക് പമ്പ് ജീവനക്കാരി മറുപടി നൽകി ഉടനെ ജീവനക്കാരിയോട് സംഘം അസഭ്യം പറഞ്ഞ്. ആക്രമണം അഴിച്ചുവിടുകയായിരുന്നു എന്നാണ് പോലീസിന് നൽകിയ പരാതി .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News