തിരുവനന്തപുരം പട്ടത്ത് കേന്ദ്രീയ വിദ്യാലയത്തില്‍ നിന്നും 14 വയസ്സുള്ള മൂന്നു പെണ്‍കുട്ടികളെ കാണാതായെന്ന് പരാതി

Students Missing

തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥിനികളെ കാണ്മാനില്ലെന്ന് പരാതി. പട്ടം കേന്ദ്രീയ വിദ്യാലയത്തില്‍ നിന്നും 14 വയസ്സുള്ള മൂന്നു പെണ്‍കുട്ടികളെ കാണാതായെന്നാണ് രക്ഷകര്‍ത്താക്കളുടെ പരാതി. ഇന്ന് 12.30 മുതലാണ് കുട്ടികളെ കാണാതായതെന്നാണ് വിവരം. ഉച്ചയ്ക്കുള്ള ഷിഫ്റ്റിലെ ക്ലാസിനായി വീട്ടില്‍ നിന്നു പോയ ഈ മൂന്ന് വിദ്യാര്‍ഥികളും സ്‌കൂളില്‍ എത്തിയില്ല.

Also Read; ‘ഒരു സ്ത്രീ ഫോണിൽ ബന്ധപ്പെടുകയും പണം ആവശ്യപ്പെട്ട് ബ്ലാക്‌മെയിൽ ചെയ്യുകയും ചെയ്തു…’: ആരോപണങ്ങൾക്ക് മറുപടിയുമായി മുകേഷ്, ഫേസ്ബുക്ക് പോസ്റ്റ്

സ്‌കൂള്‍ അധികൃതര്‍ ഈ വിവരം രക്ഷകര്‍ത്താക്കളെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസിനെ വിവരം അറിയിച്ചു. സംഭവത്തില്‍ മെഡിക്കല്‍ കോളജ് പൊലീസ് അന്വേഷണം ആരംഭിച്ചു. കുട്ടികളുടെ അടുത്ത സുഹൃത്തുകളോട് പൊലീസ് വിവരങ്ങള്‍ തേടി. വിദ്യാര്‍ത്ഥിനികള്‍ പോകാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ പൊലീസ് തെരച്ചില്‍ ആരംഭിച്ചു.

Also Read; ‘അംഗങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി നിൽക്കാത്ത സംഘനടയാണത്’: A.M.M.Aയ്‌ക്കെതിരെ ആഞ്ഞടിച്ച് നടി ഗായത്രി വർഷ

Complaint that three students are missing from Kendriya Vidyalaya, Pattom, Thiruvananthapuram

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News