ഇരിങ്ങാലക്കുട സ്വദേശി യുവാവിനെ അർമേനിയയിൽ ബന്ദിയാക്കി എന്ന പരാതിയുമായി അമ്മ

തൃശൂർ ഇരിങ്ങാലക്കുട സ്വദേശിയായ യുവാവിനെ അർമേനിയയിൽ ബന്ദിയാക്കിയതായി പരാതി. ഇരിങ്ങാലക്കുട പെരുവല്ലിപ്പാടം സ്വദേശി ചെമ്പിൽ വീട്ടിൽ വിഷ്ണുവാണ് അർമേനിയയിൽ കുടുങ്ങിയത്. മകൻ്റെ ജീവൻ ഭീഷണിയിലാണെന്നു കാണിച്ച് നോർക്ക ഓഫിസിലും, മുഖ്യമന്ത്രിക്കും, മന്ത്രി ആർ ബിന്ദുവിനും വിഷ്ണുവിൻ്റെ അമ്മ ഗീത പരാതി നൽകിയിട്ടുണ്ട്.

Also Read; എറണാകുളം ചെറായി ബീച്ചിൽ കുളിക്കാനിറങ്ങിയ രണ്ട് പേരെ കാണാതായി; കോസ്റ്റൽ പൊലീസും ഫയർഫോഴ്സും തെരച്ചിൽ തുടരുന്നു

ഇരിങ്ങാലക്കുട സ്വദേശിയായ ഷാരൂഖ് വഴിയാണ് ഫെബ്രുവരി 19 ന് വിഷ്ണു അർമേനിയയിലെത്തിയത്. ജോലിക്കും വിസയ്ക്കുമായി ആറ് ലക്ഷത്തോളം രൂപ ഷാരൂഖ് വിഷ്ണുവിൻ്റെ വീട്ടുകാരിൽ നിന്ന് വാങ്ങിയിരുന്നു. യാരവൻ എന്ന സ്ഥലത്തെ ഹോസ്റ്റലിലായിരുന്നു ജോലി. ഷാരൂഖിനൊപ്പം മലയാളികളായ മുഹമ്മദ്, ഷിബു, അമീർ എന്നിവരും ചേർന്നാണ് ഹോസ്റ്റൽ നടത്തിയിരുന്നത്. പിന്നീട് ഹോസ്റ്റൽ നടത്തിപ്പ് വിഷുവിനെ ഏൽപ്പിച്ച് ഇവർ നാട്ടിലേക്ക് കടന്നു. ഹോസ്റ്റലിൽ താമസിക്കാൻ ആളില്ലാതെ വാടക വരുമാനം കുറഞ്ഞതോടെ കെട്ടിട ഉടമ എത്തി താമസക്കാരെ പുറത്താക്കുകയും വിഷ്ണുവിനെ ബന്ദിയാക്കുകയും ചെയ്തു.

Also Read; ബാലസോർ ട്രെയിൻ ദുരന്തത്തിന് ഒരു വർഷം പിന്നിട്ടു; പാഠങ്ങൾ ഉൾക്കൊള്ളാതെ ഇന്ത്യൻ റെയിൽവേ, അപകടങ്ങൾ തുടർക്കഥ

മോചന ദ്രവ്യമായി ലക്ഷങ്ങൾ ആവശ്യപ്പെടുന്നതായും പണം നൽകിയില്ലെങ്കിൽ മകൻ്റെ ജീവന് ഭീഷണി ഉണ്ടെന്നും അമ്മ ഗീതാമുകുന്ദൻ പറഞ്ഞു. വിഷുവിന്റെ മോചനത്തിനായി കേന്ദ്രസർക്കാരും അർമേനിയയിലെ ഇന്ത്യൻ എംബസിയും എത്രയും വേഗം ഇടപെടണമെന്ന് പ്രവാസി ക്ഷേമ ബോർഡ് ചെയർമാൻ കെവി അബ്ദുൽ ഖാദർ ആവശ്യപ്പെട്ടു. നാട്ടിൽ നിന്നും 1,50,000 രൂപ കഴിഞ്ഞ ദിവസം അയച്ച് കൊടുത്തിരുന്നു ഇനിയും മൂന്നു ലക്ഷം രൂപകൂടി ഇവർ ആവശ്യപ്പെട്ടുവെന്നും വിഷ്ണുവിന്റെ അമ്മ ഗീതാ മുകുന്ദൻ നൽകിയ പരാതിയിൽ പറയുന്നു. ഇതിനിടെ ഹോസ്റ്റൽ പ്രവർത്തനം നിലച്ചതിനാൽ 30 ലക്ഷം രൂപ തങ്ങൾക്ക് തരണമെന്ന് ഷാരൂഖ് അടക്കമുള്ളവർ ആവശ്യപ്പെടുന്നതായും പരാതിയിൽ പറയുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News