കോട്ടയത്ത് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ പുനഃസംഘടനക്കെതിരെ പരാതി പ്രവാഹം

palakkad Congress

കോട്ടയത്ത് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ പുനഃസംഘടനക്കെതിരെ പരാതി പ്രവാഹം. ജില്ലയിൽ നിന്നുള്ള സംസ്ഥാന നേതാക്കൾ ഉൾപ്പെടെയാണ് പാർട്ടി നേതൃത്വത്തെ പരാതി അറിയിച്ചിരിക്കുന്നത്. കൂടിയാലോചനകൾ ഇല്ലാതെ ചിലർ തീരുമാനമെടുത്തെന്നാണ് പരാതി. ഉമ്മൻ ചാണ്ടിയുടെ കാലശേഷം ജില്ലയിലെ എ ഗ്രൂപ്പുകാർ പലവഴിക്കായിരുന്നു. ഇതിന് പിന്നാലെ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികൾ പുനസംഘടിപ്പിച്ചെങ്കിലും തർക്കങ്ങൾ തുടരുകയാണ്. നേതാകൾ ചേരിതിരിഞ്ഞ് ഗ്രൂപ്പ് ഉണ്ടാക്കിയതാണ് തർക്കങ്ങൾക്ക് കാരണം.

പുനഃസംഘടനയിൽ നേതൃത്വത്തിലുള്ളവർ ഏകപക്ഷീയമായ നിലപാട് എടുത്തെന്നാണ് പ്രധാന പരാതി. ബ്ലോക്ക് കമ്മിറ്റിയുടെ ഭാരവാഹികളെ തെരഞ്ഞെടുത്തപ്പോൾ പ്രദേശത്ത് നിന്നുള്ള ജില്ലാ നേതാക്കളോട് ആലോചിച്ചിട്ടില്ല. ഇതിനെതിരെയാണ് ചില ഡിസിസി ഭാരവാഹികൾ കെപിസിസി പ്രസി‍ഡന്‍റിന് പരാതി നൽകിയത്. ജില്ലയിൽ നിന്നുള്ള കെപിസിസി ഭാരവാഹികളും സംസ്ഥാന നേതൃത്വത്തെ അതൃപ്തി അറിയിച്ചു.

ALSO READ; ഉമാ തോമസ് വെന്‍റിലേറ്ററിൽ തുടരുന്നു; തലയ്ക്കും വാരിയെല്ലിനും ശ്വാസകോശത്തിനും പരുക്ക്

കെപിസിസി സംഘടന ജനറൽ സെക്രട്ടറി എം ലിജുവിനെ നേരിട്ട് കണ്ടും മുതിർന്ന നേതാക്കൾ എതിർപ്പ് രേഖപ്പെടുത്തി. അച്ചടക്കസമിതി അധ്യക്ഷൻ കൂടിയായ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ ജില്ലയിലാണ് അഭിപ്രായഭിന്നത പാർട്ടിക്കുള്ളിൽ പുകയുന്നത്. യൂത്ത് കോൺഗ്രസ് പുനഃസംഘടനയിൽ ജില്ലയിൽ തിരുവഞ്ചൂർ വിഭാഗം മേധാവിത്വം സ്ഥാപിച്ചിരുന്നു. അന്ന് പരാജയപ്പെട്ടവരെ ബ്ലോക്ക് കമ്മിറ്റിയുടെ വൈസ്പ്രസിഡന്റ് സ്ഥാനത്തെത്തിച്ചതിനെതിരെയും രൂക്ഷ വിമർശനമാണ്. പതിറ്റാണ്ടുകളോളം മണ്ഡലം പ്രസിഡന്‍റുമാരായിരുന്നവരെ പരിഗണിക്കാതെയാണ് യൂത്ത് കോൺഗ്രസ് നേതാക്കാളെ പരിഗണിച്ചെന്നാണ് പ്രധാന പരാതി .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here