‘നെഞ്ചിനകത്ത് ലാലേട്ടൻ’; മലയാളികളുടെ പ്രിയപ്പെട്ട മോഹൻലാലിന് ഇന്ന് പിറന്നാൾ

മലയാളത്തിന് മോഹൻലാൽ എന്നതൊരു പേരല്ല, നടനവൈഭവത്തിന്റെ രസമാപിനിയാണ്. നാല് പതിറ്റാണ്ടുകളിലെ വേഷപകർച്ചകൾ മോഹൻലാലിനെ ലാലേട്ടനാക്കി. മലയാളത്തിന്റെ കംപ്ലീറ്റ് ആക്ടർക്ക് കൈരളിയുടെ പിറന്നാൾ ആശംസകൾ.

1980ലെ ഫാസിൽ ചിത്രം മഞ്ഞിൽ വിരിഞ്ഞ പൂവാണ് മലയാളത്തിന് ലാലേട്ടനെ സമ്മാനിച്ചത്. അന്നതൊട്ട് മലയാളിയുടെ നെഞ്ചകത്താണ് മോഹൻലാൽ. നടന വൈഭവത്തിന്റെ 4 പതിറ്റാണ്ട്, മോഹൻലാൽ യുഗം, പക്ഷെ ഒരാണ്ടിന്റെ കണക്കെടുപ്പിൽ തീരുന്നതല്ല മലയാളിക്ക് മോഹൻലാൽ, വിസ്മയങ്ങളുടെ ഒരു ഖനി തന്നെയാണത്.

ALSO READ: അഞ്ചാം ഘട്ട വോട്ടെടുപ്പ്; പോളിംഗ് ശതമാനം ഉയരാത്തത്തില്‍ ആശങ്കയിലായി ബിജെപി

മോഹൻലാലിന്റെ കഥാപാത്രങ്ങൾ നമ്മൾ പിന്നിട്ട കാലത്തിന്റെ അവശേഷിപ്പുകൾ ആയിരുന്നു. അഭിനയത്തിന്റെ രസമാപിനി നഷ്ടപ്പെട്ടിട്ടില്ലാത്ത കഥാപാത്രങ്ങളായിരുന്നു ഓരോന്നും. വില്ലൻ വേഷങ്ങളിൽ നിന്ന് നായകനിലേക്ക്, പിന്നീട് മലയാളിയുടെ നെഞ്ചകത്തേക്ക് ഇതായിരുന്നു ലാലേട്ടന്റെ റൂട്ട്. ഗ്രാമീണനും നാഗരികനും ആന്റിഹീറോയും പ്രതിനായകനും ഫ്യൂഡൽപ്രഭുവും ഉൾപ്പെട്ട വേഷങ്ങൾ ലാലിലൂടെ അനായസം കടന്ന് പോയി. കിരീടത്തിലെ സേതുമാധവനും, ഭരതത്തിലെ ഗോപിനാഥനും എന്നും ലാലേട്ടന്റെ ഐക്കോണിക്കുകൾ തന്നെയാണ്. ഒരൊറ്റ വാക്കുപോലും ഉച്ചരിക്കാതെ, മൗനത്തിന്റെ ഗംഭീരമായ വാചാലതയിൽ സൃഷ്ടിക്കപ്പെട്ട കഥാപാത്രങ്ങളിൽ അയാൾ എന്നും മലയാളിയെ വിസ്മയിപ്പിച്ചു. ഇന്നിന്റെ സ്വഭാവികതയോട് ചേർന്ന് നിന്ന് അഭിപ്രായങ്ങൾ പറയാനും ലാലേട്ടൻ മറക്കാറില്ല.

മോഹൻലാൽ എന്നത് മലയാളിക്കൊരു പേരല്ല, ഒരു കാലഘട്ടത്തെ സിനിമാ കോട്ടകകളിൽ പിടിച്ചിരുത്തിയ വൈകാരികതയാണ്. മലയാളത്തിന്റെ പ്രിയപ്പെട്ട കംപ്ലീറ്റ് ആക്ടർക്ക് കൈരളിയുടെ പിറന്നാൾ ആശംസകൾ…

ALSO READ: കാഞ്ഞങ്ങാട് കുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തി ഉപേക്ഷിച്ച സംഭവം; പ്രതിയുടെ ചിത്രം പുറത്ത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News