മുഴുവന്‍ അതിഥി തൊഴിലാളികളുടെയും റേഷന്‍ കാര്‍ഡ് വെരിഫിക്കേഷന്‍ ഒരു മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കണം: സുപ്രീം കോടതി

അതിഥി തൊഴിലാളികളുടെ റേഷന്‍ കാര്‍ഡ് വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കാത്ത സംസ്ഥാനങ്ങള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി സുപ്രീം കോടതി. ഒരു മാസത്തിനുള്ളില്‍ വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കണമെന്നാണ് നിര്‍ദേശം. ഇ- ശ്രം പോര്‍ട്ടലില്‍ റേഷന്‍ കാര്‍ഡിനായി രജിസ്റ്റര്‍ ചെയ്ത കുടിയേറ്റ തൊഴിലാളികളുടെ വെരിഫിക്കേഷനാണ് പൂര്‍ത്തിയാക്കാനുള്ളത്. അതായത് നാലാഴ്ച സമയം മാത്രമാണ് ഇനി ചില സംസ്ഥാനങ്ങള്‍ക്കുള്ളത്.

ALSO READ: ട്രിപ് പ്ലാനിൽ പൊന്മുടിയുണ്ടോ? എങ്കിൽ വെട്ടിയേക്ക്; വിനോദസഞ്ചാരികൾക്ക് വിലക്കേർപ്പെടുത്തി അധികൃതർ

അതിഥി തൊഴിലാളികളുടെ വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കിയ സംസ്ഥാനങ്ങള്‍ക്ക് ഭക്ഷ്യധാന്യങ്ങള്‍ നല്‍കാന്‍ കേന്ദ്രത്തോട് നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട് കോടതി.

ചില സംസ്ഥാനങ്ങള്‍ വരുത്തിയ കാലതാമസത്തെ നിര്‍ഭാഗ്യകരം എന്നാണ് കോടതി വിലയിരുത്തിയത്. സുധാന്‍ഷു ദൂലിയ, അഹസാനുദ്ദീന്‍ അമാനുള്ള എന്നിവര്‍ അടങ്ങിയ ബഞ്ചാണ് സംസ്ഥാനങ്ങളെ വിമര്‍ശിച്ചത്.

ALSO READ:  നീറ്റ് ചോദ്യ പേപ്പര്‍ കവര്‍ന്ന് എഞ്ചിനീയര്‍; ഒടുവില്‍ സിബിഐയുടെ വലയില്‍

നാലു മാസമായി വെരിഫിക്കേഷന്‍ എന്തുകൊണ്ട് പൂര്‍ത്തിയാക്കിയില്ല എന്നു ചോദിച്ച കോടതി. ഇത് വളരെ മോശമാണ്. എന്നിട്ട് എന്ത് അഹങ്കാരത്തിലാണ് രണ്ട് മാസം കൂടി വേണമെന്ന് ആവശ്യപ്പെടുന്നതെന്നും കോടതി ചോദിച്ചിട്ടുണ്ട്. ബിഹാറും തെലങ്കാനയുമാണ് മുഴുവന്‍ വെരിഫിക്കേഷനും പൂര്‍ത്തീകരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News