“കെട്ടിട നിർമ്മാണങ്ങൾക്ക് കോംപോസിറ്റ് ടെണ്ടർ രീതി നടപ്പാക്കും”: മന്ത്രി മുഹമ്മദ് റിയാസ്

പൊതുമരാമത്ത് വകുപ്പിന്റെ കീഴിൽ നിർമ്മിക്കുന്ന കെട്ടിടങ്ങൾക്ക് ഇനി മുതൽ കോംപോസിറ്റ് ടെണ്ടർ രീതി നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്. പിഡബ്ള്യുഡി കെട്ടിട വിഭാഗം കെട്ടിടങ്ങൾ നിർമ്മിക്കുമ്പോൾ സർക്കാർ കെട്ടിടങ്ങൾക്ക് രണ്ടു ഘട്ടങ്ങളിലായാണ് ടെണ്ടർ നടപടികൾ പൂർത്തിയാക്കുന്നത്. സിവിൽ, ഇലക്ട്രിക്കൽ വിഭാഗങ്ങൾക്ക് പ്രത്യേകമായി ടെണ്ടർ നടത്തുന്നത് നിർമ്മിച്ച കെട്ടിടങ്ങൾ വീണ്ടും കുത്തി പൊളിക്കാനും, ഇലക്ട്രിക് പ്രവൃത്തികൾ പൂർത്തീകരിക്കാൻ വർഷങ്ങളോളം സമയമെടുക്കുകയുമാണ്. ഇതിനൊരു പരിഹാരം കാണേണ്ടത് നാടിന്റെ ആവശ്യം എന്ന നിലക്കാണ് രണ്ട് ടെൻഡറുകൾ ഒന്നാക്കി മാറ്റാൻ നടപടി സ്വീകരിച്ചു വരുന്നതെന്നും മന്ത്രി പറഞ്ഞു.

Also Read; ബസ്സിന്‌ മുന്നിൽ അഭ്യാസപ്രകടനം; യുവാവിന്റെ ലൈസൻസ് എംവിഡി സസ്പെൻഡ് ചെയ്തു

വ്യക്തിഗത അവകാശങ്ങളുടെ സംരക്ഷണത്തിനൊപ്പം സമൂഹത്തിന്റെ അടിസ്ഥാന മൂല്യങ്ങളുടെ സംരക്ഷകരാണ് നീതിയും നിയമവുമെന്നും മന്ത്രി പറഞ്ഞു. പൊതുമരാമത്ത് കെട്ടിട വിഭാഗത്തിന്റെ നിയന്ത്രണത്തിലാണ് കുടുംബ കോടതി കെട്ടിടം നിർമ്മിക്കുന്നത്. ഇതിന്റെ പ്രവൃത്തിയുമായി ബന്ധപ്പെട്ട് നേരിട്ട് അവലോകനം നടത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ചടങ്ങിൽ ജില്ലാ സെഷൻസ് ജഡ്ജ് പി സൈദലവി അധ്യക്ഷത വഹിച്ചു. കെട്ടിടത്തിന്റെ ശിലാസ്ഥാപനം ഹൈകോർട്ട് ജഡ്ജ് ജസ്റ്റിസ് രാജ വിജയരാഘവൻ വി നിർവ്വഹിച്ചു.

Also Read; പ്രിന്‍സിപ്പാളിന്റെ മുന്നില്‍ അധ്യാപകനെ മര്‍ദിച്ച് പ്ലസ് വണ്‍ വിദ്യാര്‍ത്ഥി; കൈക്കുഴ വേര്‍പെട്ടു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News